Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളികയ്ക്ക് ഗുണം പലത്

സ്ത്രീകളില്‍ ആര്‍ത്തവത്തിന് മുന്നോടിയായി വരുന്ന പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്കു കഴിയും. ഹോര്‍മോണുകള്‍ നിയന്ത്രിച്ച് മൂഡുമാറ്റം ഒഴിവാക്കുകയാണ് ഇവ ചെയ്യുന്നത്.
ആര്‍ത്തവസംബന്ധമായ വേദനകള്‍ കുറയ്ക്കാനും ഗര്‍ഭനിരോധന ഗുളികകള്‍ നല്ലതാണ്. ആര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകള്‍ക്ക് രക്തം കട്ടയായി പോകാറുണ്ട്. ഇത് മാറ്റി സാധാരണ ബ്ലീഡിംഗാക്കാന് ഗര്‍ഭനിരോധന ഗുളികകള്‍ക്ക് കഴിയും. ഈ ഗുളികകള്‍ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കും.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവസംബന്ധമായി വരുന്ന വിളര്‍ച്ച കുറവായിരിക്കും. രക്തനഷ്ടം കൊണ്ടാണ് സാധാരണ വിളര്‍ച്ച വരിക. ഗുളികകള്‍ അധികം രക്തം പോകുന്നത് തടയും.
പോളിസിസ്റ്റിക് ഓവറിയുള്ള സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നത് നല്ലതാണ്. സിസ്റ്റിന് ഇതൊരു പരിഹാരമാര്‍ഗമാണ്.
ആര്‍ത്തവം ക്രമമാക്കാനും ഗര്‍ഭനിരോധന ഗുളിക സഹായിക്കും. 28 ഗുളിക കഴിയ്ക്കുന്നതു കൊണ്ടുതന്നെ ആര്‍ത്തവം 28 ദിവസം കൂടുമ്പോള്‍ വരികയും ചെയ്യും.
രണ്ടോ മൂന്നോ വര്‍ഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
