Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് പെയിന്‍ കില്ലര്‍ കഴിയ്ക്കാമോ?

സാധാരണ വേദനകള്‍ക്ക് വേദനസംഹാരികള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഗര്‍ഭകാലത്ത് ഇത് പൊതുവെ സുരക്ഷിമതമല്ല. ഒഴിവാക്കാനാകില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാം.എന്നാല്‍ നിമുസിലിഡ് പോലുള്ള മരുനനുകള് നിര്‍ബന്ധമായും ഒഴിവാക്കണം.
ആസ്തമ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്ക് ഗര്‍ഭിണിയാണെങ്കിലും മരുന്നു കഴിയ്ക്കേണ്ട ആവശ്യം വരും. ഇത്തരം മരുന്നുകള്‍ പൊതുവെ ഗര്‍ഭകാലത്ത് ദോഷം ചെയ്യാത്തവയാണ്.
ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദേശിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ പൊതുവെ സുരക്ഷിതമാണ്. വാട്ടര്‍ സോലുബിള്‍ ടൈപ്പ് വൈറ്റമിനുകള്‍ അല്പം ഡോസ് കൂടിയാലും ഭയക്കാനുമില്ല. കാരണം ഇവ മൂത്രത്തിലൂടെ പുറത്തുപോകും.
എല്ലാ തരം ആന്റി ബയോട്ടിക് മരുന്നുകളും ഗര്‍ഭകാലത്ത് സുരക്ഷിതമല്ല. പെന്സിലിന്, അമോക്സിസിലിന്‍, എറിത്രോമൈസിന്, അസിത്രോമൈസിന്‍ തുടങ്ങിയവ താരതമ്യേന ദോഷം ചെയ്യാത്തവയാണ്.
ചുമയക്കുള്ള മരുന്നുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് അബോര്ഷന് തന്നെ ഇടവരുത്തിയേക്കും. അതുകൊണ്ട് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
