Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ചില ഗര്‍ഭ'ക്കൊതികള്'

ഇത്തരം കൊതികള്ക്ക് പുറകില്‍ കാര്യമായ ശാസ്ത്രീയവിശദീകരണമൊന്നുമില്ല. എങ്കിലും എല്ലാതരം പോഷകങ്ങളും ലഭിക്കുവാനുള്ള ശരീരത്തിന്റെ ഒരു മാര്‍ഗമാണ് ഇതെന്ന് പഴമക്കാര്‍ പറയും.
പലപ്പോഴും സാധാരണ അവസ്ഥയില്‍ ഇഷ്ടമില്ലാതിരിക്കുന്ന ഭക്ഷണമായിരിക്കും ഗര്‍ഭിണിക്ക് കഴിക്കാന്‍ താല്പര്യം. അതുകൊണ്ടാണ് ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം ലഭിക്കാനുള്ള മാര്‍ഗമാണ് ഇതെന്നൊരു അഭിപ്രായം വന്നിരിക്കുന്നത്. എന്നാല്‍ ഇതിലും ചിന്തിച്ചു നോക്കിയാല്‍ പൊരുത്തക്കേടുകള്‍ കാണാം. പാലിഷ്ടമില്ലാത്തവര് ഗര്‍ഭിണിയായിരിക്കെ പാലിനോട് ഇഷ്ടം തോന്നുന്നത് കാല്‍സ്യം ലഭിക്കാനുള്ള മാര്‍ഗമാണെന്ന് കരുതാം. എന്നാല്‍ അപൂര്‍വം ചിലര്‍ക്കെങ്കിലും പെയിന്റിന്റെ മണത്തോടും പെട്രോള്‍ മണത്തോടുമെല്ലാം ഇഷ്ടം തോന്നാം. എന്നാല്‍ ഇവ കഴിച്ചു നോക്കിയാലോ
ഭക്ഷണത്തോടുള്ള എല്ലാ തരം ആര്‍ത്തികളും ആരോഗ്യകരമാണെന്ന് പറഞ്ഞുകൂടാ. ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണസാധനങ്ങളോടും ചിലപ്പോള്‍ ആഗ്രഹം തോന്നും. എന്നാല്‍ വിവേകത്തെ മുന്‍നിര്‍ത്തി ആരോഗ്യകരമായവ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഗര്‍ഭകാലത്ത് പലവിധ ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ഗര്‍ഭിണിയുടെ പെരുമാറ്റങ്ങളേയും ഇഷ്ടങ്ങളെയും വരെ ഇവ ബാധിക്കും. ഗര്‍ഭിണിയായിരിക്കെ ഡിപ്രഷന് വരുന്നവരുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നവരുണ്ട്. ഭക്ഷണങ്ങളോടുള്ള ആഗ്രഹത്തിനും വെറുപ്പിനും ഇത്തരം ഹോര്‍മോണുകളും കാരണമാകാം.
ഗര്‍ഭിണിയ്ക്ക് മനംപിരട്ടല്‍, ഛര്‍ദി എന്നിവ സാധാരണമാണ്. ഗര്‍ഭകാലത്ത് പുളിയുള്ള ഭക്ഷണങ്ങളോട് താല്പര്യം തോന്നുന്നതും പതിവാണ്. ഛര്‍ദിയും മനംപിരട്ടലും അകറ്റാന്‍ പുളിയുള്ള ഭക്ഷണങ്ങള്‍ സഹായിക്കുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണക്കൊതികള്‍ അസ്വസ്ഥതയകറ്റാനുള്ള ശരീരത്തിന്റെ ചില സ്വാഭാവിക രീതികളായും കാണാം.



Click it and Unblock the Notifications
