Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നോര്‍മല്‍ പ്രസവത്തിന് ചില വഴികള്‍

ചില പ്രശ്നഘട്ടങ്ങളില് സിസേറിയന് കൂടിയേ തീരൂ. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സാധാരണ പ്രസവം ഉറപ്പു വരുത്താന്‍ ചില മാര്‍ഗങ്ങളുമുണ്ട്.
പ്രസവിക്കണമെങ്കിലും നല്ല ആരോഗ്യം കൂടിയേ തീരൂ. അതുകൊണ്ടു തന്നെ ഭക്ഷണം പ്രധാനം. ഭക്ഷണം കഴിച്ചാല്‍ മാത്രം പോരാ, നല്ല ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്ക്കണം. കണ്ടതെല്ലാം വലിച്ചുവാരി കഴിച്ചാല്‍ തടി കൂടുമെന്നല്ലാതെ ആരോഗ്യമുണ്ടാകണമെന്നില്ല. ഭക്ഷണകാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുന്നത് നല്ലതായിരിക്കും. ഭക്ഷണത്തിനൊപ്പം ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം. ഇത് അംമ്നിയോട്ടിക് ഫഌയിഡ് ഉണ്ടാകാന്‍ നല്ലതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും നന്ന്.
ഗര്‍ഭം ഒരു രോഗമല്ലെന്ന കാര്യം ഓര്‍ക്കുക. പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സാധാരണ പോലെ എല്ലാ ജോലികളും ചെയ്യാം. തൂക്കൂകയും തുടയ്ക്കുകയുമെല്ലാം ചെയ്യുന്നത് നോര്‍മല്‍ പ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ആയാസമില്ലാത്ത വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ തീര്‍ച്ചയായും ചെയ്യണം. നടക്കുന്നതു തന്നെ പ്രധാനം. സുഖപ്രസവത്തിനുള്ള വഴിയാണെന്നു മാത്രമല്ലാ, നടുവേദന, മസില് വേദന തുടങ്ങിയ ഗര്ഭാസ്വാസ്ഥ്യങ്ങള് ഒഴിവാക്കാനും ഇത് വളരെ നല്ലതാണ്.
പ്രസവത്തിന് മാനസികമായി ഒരുങ്ങേണ്ടത് പ്രധാനം. പ്രസവവേദനയെക്കുറിച്ചുള്ള ഭയം സുഖപ്രസവത്തിന് ഒരുപക്ഷേ തടസം നിന്നേക്കാം. പ്രസവവേദന സഹിക്കാന്‍ മാനസികമായി തയ്യാറെടുത്താന് തന്നെ പകുതി പ്രശ്നം തീരും.



Click it and Unblock the Notifications
