Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്ഭം രണ്ടാം മാസം, ഭക്ഷണക്രമം

എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് രണ്ടാംമാസം കൂടുതല് നല്ലത്. മിക്കവാറും പേരിലും ആദ്യ രണ്ടുമൂന്നു മാസങ്ങളില് ഛര്ദി പതിവായതു കൊണ്ടു കൂടിയാണിത്. മാത്രമല്ലാ, ഗര്ഭിണികളില് കുറച്ചു പേരിലെങ്കിലും അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളും പതിവാണ്. ഇത്തരം പ്രശ്നങ്ങള്ക്ക് ദഹിക്കാന് എളുപ്പമുള്ള ഭക്ഷണം നല്ലൊരു പരിഹാരമാണ്. ആപ്പിള് ജ്യൂസ്, പഴം, ഇലക്കറികള് എന്നിവ രണ്ടാംമാസത്തില് ഗര്ഭിണികള് കഴിച്ചിരിക്കേണ്ട ഭക്ഷണസാധനങ്ങളാണ്.
വിശപ്പും എന്നാല് ഛര്ദി കാരണം ഭക്ഷണം കഴിയ്ക്കാന് പറ്റാതിരിക്കുകയോ കഴിച്ചതെല്ലാം ഛര്ദിച്ചു പോകുകയോ ചെയ്യുന്ന അവസ്ഥയും പലരിലും കാണാറുണ്ട്. ഉരുളക്കിഴങ്ങ്, അരി, ഗോതമ്പ്, ഓട്സ് എന്നിവ വിശപ്പു മാറുവാന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ ദഹിക്കാനും എളുപ്പമാണ്.
കുഞ്ഞിന്റെ എല്ലുകളുടെ ബലത്തിന് കാല്സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള് വളരെ പ്രധാനമാണ്. പാല്, തൈര്, മുട്ട, ചെറിയ ഇനം മത്സ്യങ്ങള് എന്നിവ ഇതിന് സഹായിക്കും. കൊഴുപ്പു കുറഞ്ഞ ഇറച്ചിയും നല്ലതു തന്നെ. എന്നാല് മീന്, മുട്ട എന്നിവ നല്ലപോലെ വൃത്തിയാക്കി വേവിച്ചു മാത്രമെ കഴിയ്ക്കാവൂ. അല്ലെങ്കില് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്.
പഴവര്ഗങ്ങള് നല്ലതാണെങ്കിലും പൈനാപ്പിള്, പപ്പായ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചിലപ്പോള് അബോര്ഷനു തന്നെ വഴി വച്ചേക്കാം.
ഗര്ഭാവസ്ഥയില് മലബന്ധം ഒഴിവാക്കാന് നാരു കലര്ന്ന ഭക്ഷണങ്ങള് ഗര്ഭിണികള് കഴിയ്ക്കണം. ഇതോടൊപ്പം പഴച്ചാറുകളും വെള്ളവും കുടിയ്ക്കാനും മറക്കരുത്.



Click it and Unblock the Notifications
