Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ഗര്‍ഭകാലത്തെ ചില ശാരീരിക മാറ്റങ്ങള്‍

എപ്പോഴും മൂത്രശങ്ക തോന്നുന്നത് ഗര്‍ഭകാലത്ത് പതിവാണ്. ആദ്യമാസം മുതല്‍ പ്രസവം വരെയും ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും. അവസാന മാസമാകുമ്പോഴേക്കും കുട്ടിയുടെ വലിപ്പം കൂടി വരുമ്പോള്‍ മൂത്രശങ്ക അധികരിക്കുകയും ചെയ്യും.
ഗര്‍ഭത്തിന്റെ ആദ്യലക്ഷണം മനംപുരട്ടലും തലചുറ്റലുമാണെന്ന് പറയാം. മിക്കവാറും പേര് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതും ഇത്തരം ലക്ഷണങ്ങള്‍ കൊണ്ടായിരിക്കും. ഗര്‍ഭിണിയായി ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഛര്‍ദിയും മനംപിരട്ടലും കൂടുതല്‍ അനുഭവപ്പെടുക. രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെ മനംപുരട്ടലുണ്ടാകുന്നതു കൊണ്ട് മോണിംഗ് സിക്നസ് എന്നൊരു വാക്കുതന്നെ ഗര്ഭത്തോടനുബന്ധിച്ചുണ്ടായിട്ടുണ്ട്. സാധാരണയായി ഛര്‍ദിയും മനംപുരട്ടലും ആദ്യ മൂന്നുനാലു മാസങ്ങള്‍ കഴിഞ്ഞാല്‍ മാറും. എന്നാല്‍ പ്രസവം വരെയും ഛര്ദിയുണ്ടാകുന്ന ചില സ്ത്രീകളുമുണ്ട്.
ചില പ്രത്യേക ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നുകയും ഇഷ്ടമുള്ള ചില ഭക്ഷണങ്ങളോട് വെറുപ്പു തോന്നുകയും ചെയ്യുന്ന സമയമാണിത്.
ഗര്‍ഭിണികളില്‍ മുലക്കണ്ണിനു ചുറ്റുമുള്ള ഭാഗം കൂടുതല്‍ ഇരുണ്ട നിറത്തിലാകുകയും ചെയ്യും. സ്തനവലിപ്പത്തിലും ആദ്യമാസം മുതല്‍ വ്യത്യാസങ്ങള്‍ വന്നു തുടങ്ങും.
ഗര്‍ഭിണിയായി ആദ്യമാസം വളരെ ചെറിയ തോതില്‍ രക്തസ്രാവമുണ്ടാകുന്നത് ചില സ്ത്രീകളില്‍ കാണാം. കുത്തുകളായാണ് ഇത്തരം രക്തം കാണപ്പെടുക. ഇവ സാധാരണ രക്തത്തേക്കാളും ഇളംനിറത്തിലായിരിക്കും.
ഇത്തരം ലക്ഷണങ്ങള്‍ ഗര്‍ഭം ഉറപ്പു വരുത്താന്‍ സഹായിക്കുന്നവ കൂടിയാണ്.



Click it and Unblock the Notifications
