Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളിക ഗര്‍ഭധാരണത്തിന് പ്രശ്നമാകുമോ?

ധാരാളം പേര് ഉപയോഗിക്കുന്ന ഒരു രീതിയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇവ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ ബാലന്‍സ് തെറ്റുകയാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. ഇത്തരം ഗുളികകള്‍ ഓവുലേഷന് തടയുന്നു. ഗുളികകള്‍ നിറുത്തുമ്പോള്‍ ഇവയിലെ ഹോര്‍മോണ്‍ ശരീരത്തില്‍ എത്താതിരിക്കുന്നതു കാരണമാണ് മാസമുറ വരുന്നത്.
സാധാരണയായി അവസാനം കഴിയ്ക്കേണ്ട രണ്ടു മൂന്നു ഗുളികകളില്‍ ഹോര്‍മോണ്‍ തോത് വളരെ കുറവായിരിക്കും. ചിലതില്‍ ഹോര്‍മോണ്‍ ഇല്ലാതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവ നിര്‍ത്തിയാല്‍ മാസമുറ വരുന്നതും.
ഗര്‍ഭനിരോധന ഗുളികളുടെ ഉപയോഗം നിര്‍ത്തിയതിന് ശേഷം ഗര്‍ഭധാരണത്തിന് പ്രത്യേക സമയമൊന്നുമില്ല. ഗര്‍ഭിണിയാകാനുള്ള സമയം പല സ്ത്രീകളിലും വ്യത്യസ്തവുമായിരിക്കും. ചിലര്‍ ഉടനെ ഗര്‍ഭം ധരിച്ചെന്ന വരും, മറ്റു ചിലരാകട്ടെ, കൂടുതല്‍ സമയമെടുത്തെന്നും വരും.
ചിലരില്‍ ഗര്‍ഭനിരോധന ഗുളിക നിറുത്തിയാല്‍ ഉടനെ മാസമുറയും ഓവുലേഷനും കൃത്യമായി വരണമെന്നില്ല. പുതിയ മാറ്റങ്ങളുള്ക്കുള്ളാന് ശരീരം കൂടുതല്‍ സമയമെടുക്കുന്നത് കൊണ്ടാണ് ഇത്.
മുന്‍പ് അബോര്‍ഷനോ അതുപോലുള്ള മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടുള്ളവര് ഗര്‍ഭനിരോധന ഗുളിക നിര്‍ത്തിയ ശേഷം മൂന്നു മാസമെങ്കിലും കഴിഞ്ഞ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. ഈ സമയം കൊണ്ട് മാസമുറ ക്രമമായോയെന്ന് കണ്ടെത്തുകയും ചെയ്യാം.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുള്ളൂ. കോണ്ടംസ്, കോപ്പര്‍ ടി, ഡയഫ്രം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ ഇവയുടെ ഉപയോഗം നിര്‍ത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭം ധരിക്കാം.



Click it and Unblock the Notifications
