Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നല്ല ആഹാരം ഗര്‍ഭിണിക്ക് പ്രധാനം

ഗര്‍ഭിണികള്‍ പോഷകാഹാരം കഴിയ്ക്കേണ്ടത് ഗര്‍ഭകാല സംരക്ഷണത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇലക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം ഇവയില്‍ നിന്നുള്ള ഫോളിക് ആസിഡ് കുഞ്ഞിന്റെ വളര്‍ച്ചക്ക് പ്രധാനമാണ്.
മുന്നൂറു കലോറി ഊര്‍ജം ഗര്‍ഭകാലത്ത് കൂടുതല്‍ വേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം 10 മുതല്‍ 15 കിലോ വരെ കൂടാം. കുഞ്ഞിന് ഓരോ ഘട്ടത്തിലും ശരാശരി തൂക്കമുണ്ടാകേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. അമ്മ പോഷകഗുണമുള്ള ഭക്ഷണം കഴിയ്ക്കുകയാണ് ഇതിനുള്ള വഴി.
വൃത്തിയും ഗര്‍ഭകാലത്ത് പ്രധാനം തന്നെ.ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വേണം പാചകം ചെയ്യുവാന്‍. പാചകം ചെയ്യുന്നതിന് മുന്‍പും ഭക്ഷണം കഴിയ്ക്കുമ്പോഴും കയ്യും വൃത്തിയാക്കണം.
പഴകിയ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വച്ചിരുന്നാലും ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഒരു തവണയില്‍ കൂടുതല്‍ ഭക്ഷണം ചൂടാക്കി കഴിക്കുകയുമരുത്.
പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവയില്‍ രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികള്‍ കുറേസമയം ഉപ്പും മഞ്ഞള്പ്പൊടിയുമിട്ട വെള്ളത്തില്‍ ഇട്ടു വച്ച ശേഷം മാത്രം കഴിയ്ക്കുക.
ഇറച്ചിയും മുട്ടയും മീനും നല്ലതാണെങ്കിലും ഇവ നല്ലപോലെ വേവിച്ചു മാത്രമെ കഴിയ്ക്കാവൂ.



Click it and Unblock the Notifications
