Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
വെള്ളത്തിലെ പ്രസവം: ഗുണവും ദോഷവും

വെള്ളത്തില്‍ പ്രസവിയ്ക്കുന്നത് വേദന കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. പ്രസവസമയമായാല്‍ ഗര്‍ഭിണിയെ ഇളം ചൂടുള്ള വെള്ളത്തില്‍ ഇരുത്തുകയാണ് ചെയ്യുന്നത്. പിന്നീട് മസാജ്, ആരോമ തെറാപ്പി എന്നിവ ചെയ്യും.
നടുവേദന ഗര്‍ഭിണികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. പ്രസവശേഷവും നടുവേദനയുണ്ടാകാം. വാട്ടര്‍ ബെര്‍ത്ത് ഇതിനുളള നല്ലൊരു പരിഹാരമാണ്.
പ്രസവം പല സ്ത്രീകള്‍ക്കും ഒരു പേടിസ്വപ്നമാണ്. പ്രസവവേദനയെ പറ്റിയുള്ള കേട്ടുകേള്‍വികളാണ് പ്രധാനമായും കാരണം. ഇത്തരം ഉത്കണ്ഠ പ്രസവം കൂടുതല്‍ കാഠിന്യമുള്ളതാക്കും. ചൂടുവെള്ളവും മസാജും ഇക്കരം ഉത്കണ്ഠകളകറ്റാനും പ്രസവം എളുപ്പമാക്കാനും സഹായിക്കും.
കുഞ്ഞിനും വെള്ളത്തിലുള്ള പ്രസവം നല്ലതാണ്. ഗര്‍ഭപാത്രത്തിലെ അംമ്നിയോട്ടിക് ഫ്ലോയിഡിലാണ് കുഞ്ഞ് കിടക്കുന്നത്. പുറത്തേക്കു വരുമ്പോള്‍ സമാനമായ അന്തരീക്ഷം കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കും.
ഗുണങ്ങളെപ്പോലെ തന്നെ ദോഷഫലങ്ങളും ഇത്തരം പ്രസവത്തിനുണ്ട്. കുഞ്ഞിന്റെ സുരക്ഷ തന്നെയാണ് പ്രധാന പ്രശ്നം. പുറത്തേക്കു വരുന്ന സമയത്ത് കുഞ്ഞിന്റെ ഉള്ളില്‍ വെള്ളം പോകാനുള്ള സാധ്യത വെള്ളത്തില്‍ പ്രസവിക്കുമ്പോള്‍ കൂടുതലാണ്. തല പുറത്തേക്കു വരുന്ന സമയത്ത് കുഞ്ഞ് കരയുക കൂടി ചെയ്താല്‍ വെള്ളം ഉള്ളില്‍ കടക്കും. ഈ വെള്ളത്തില്‍ അമ്മയുടെ രക്തവും മറ്റ് ഫ്ലോയിഡുകളും ഉണ്ടാകും. ഇത് കുഞ്ഞിന്റെ ഉള്ളില്‍ ചെന്നാല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
അപൂര്‍വമാണെങ്കിലും കുഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലേ ഇത്തരം പ്രസവങ്ങള്‍ നടക്കാറുള്ളൂ എന്നുളളതു കൊണ്ട് ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെ കുറവാണ്.
പ്രസവസമയത്ത് അമ്മയുടെ ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നുണ്ട്. രക്തനഷ്ടം എത്രത്തോളമുണ്ടെന്നറിയാന്‍ വെള്ളത്തില്‍ പ്രസവിക്കുമ്പോള്‍ കൃത്യമായി അറിയാന്‍ കഴിയില്ല.



Click it and Unblock the Notifications
