Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
ടോകോഫോബിയ അകറ്റുന്നതില്‍ ഭര്‍ത്താവിനും പങ്ക്

മറ്റേത് ഫോബിയകളെപ്പോലെത്തന്നെയാണ് ഈ ഫോബിയയും. പ്രസവവേദനയെപ്പറ്റിയുള്ള കേട്ടുകേള്‍വികളാണ് മിക്കവാറും ടോകോഫോബിയക്കു കാരണമാകുന്നത്. ചില സ്ത്രീകളില്‍ സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് ഇതിനു കാരണമാകുന്നത്. ചിലര്‍ക്ക് പ്രസവശേഷം ഭര്‍ത്താവിന് തങ്ങളോടുന്ന സ്നേഹം നഷ്ടപ്പെടുമോയെന്ന തോന്നലും. നല്ല അമ്മയാകാന്‍ പറ്റുമോയെന്ന ഉത്കണ്ഠയും കുഞ്ഞുണ്ടായാല്‍ ജീവിതമാകെ മാറിപ്പോകുമെന്ന തോന്നലും ഇതിനു കാരണമാകാറുണ്ട്. പ്രധാനമായും പ്രസവവേദനയെപ്പറ്റിയുള്ള ഭീതി തന്നെയാണ് ടോകോഫോബിയക്കു കാരണാകുന്നത്. ഇക്കാരണം കൊണ്ട് ഗര്‍ഭം തന്നെ വൈകിപ്പിക്കുന്ന സ്ത്രീകളുമുണ്ട്.
ടോകോഫോബിയ തനിയെ മാറ്റാവുന്നതേയുള്ളൂ. കുഞ്ഞിനെപ്പറ്റിയുള്ള നല്ല ചിന്തകളും സ്വപ്നങ്ങളുമാണ് ഈ പ്രശ്നം മറി കടക്കാന്‍ ഏറ്റവും നല്ലത്. ഭയം കൊണ്ട് ഗര്‍ഭം വൈകിപ്പിക്കുന്നത് ഒരു രക്ഷാമാര്ഗമല്ലെന്ന് ആദ്യം മനസിലാക്കണം. കുഞ്ഞ് വേണമെങ്കില്‍ ഇത്തരം അവസ്ഥകള്‍ നേരിട്ടേ പറ്റൂ എന്നും മനസിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും നല്ല ധാരണകള്‍ നല്കുന്ന പുസ്തകള്‍ വായിക്കുവാന്‍ ശ്രമിക്കുക. ഏതു കാര്യമാണെങ്കിലും പൊസറ്റീവായി എടുത്താല്‍ പകുതി ബുദ്ധിമുട്ട് മാറിക്കിട്ടും.
ഭര്‍ത്താവിനും ടോകോഫോബിയ അകറ്റുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. ഭാര്യയെ കൂടുതല്‍ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത് അനാവശ്യമായ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും.
തനിയെ ടോകോഫോബിയ മറി കടക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൗണ്‍സിലിങ് ചെയ്യാം. ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും നല്ല ക്ലാസുകള്‍ ഇപ്പോള്‍ നല്കി വരുന്നുണ്ട്. ഗര്‍ഭിണിയുടെ സംശയങ്ങള്‍ അകറ്റുവാനും മറ്റുള്ളവരുമായി കൂടിച്ചേര്‍ന്ന് സംസാരിക്കുവാനും ഇത്തരം ക്ലാസുകള്‍ സഹായിക്കും.
ഓമനക്കുഞ്ഞിന്റെ പാല്പ്പുഞ്ചിരിയെക്കുറിച്ച് ചിന്തിക്കുക. ഇത് ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഏത് ഭയങ്ങളും അകറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications
