Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍ പരിഹരിക്കാം

ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ വരുന്നതിന് പല കാരണങ്ങളുണ്ട്. ഹോണ്‍മോണ്‍ വ്യത്യാസങ്ങളാണ ്പ്രധാന കാരണം. ഗര്‍ഭിണികളില്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്ലാസന്റ് പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഗര്‍ഭാശയ ഭിത്തികള്‍ക്ക് അയവു നല്‍കുകയും ആര്‍ത്തവം തടയുകയും ചെയ്യുന്നത് ഈ ഹോണ്മോണാണ്.
പ്രൊജസ്ട്രോണ്‍ വയറിനും ഫുഡ് പൈപ്പ് എന്നറിയപ്പെടുന്ന ഈസോഫാഗസിനും ഇടയ്ക്കുള്ള വാല്‍വിനെ മയപ്പെടുത്തുന്നു. ഇതുവഴി വയറിലെ ഭക്ഷണം വീണ്ടും ഈസോഫാഗസിലെത്തുകയും ഇങ്ങനെ അസിഡിറ്റിയുണ്ടാക്കുകയം ചെയ്യും. മാത്രമല്ലാ, ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യും.
ഗര്‍ഭസ്ഥ ശിശു വളരുന്തോറും കൂടുതല്‍ സ്ഥലവും വേണ്ടി വരും. ഇത് വയര്‍ മുകളിലോട്ട് തള്ളുന്നതിനും വയറിലെ ഭക്ഷണം മുഴുവന്‍ ദഹിക്കാതിരിക്കാനും കാരണമാകും. ഇതും നെഞ്ചെരിച്ചിലുണ്ടാക്കും.
ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഏറ്റവും നല്ലത് ഭക്ഷണക്രമീകരണമാണ്. ചെറിയ അളവില്‍ പലപ്പോഴായി ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം എളുപ്പമാക്കും. ഭക്ഷണസമയത്തിനിടയ്ക്ക് ഇടവേള കൂടുതലുണ്ടെങ്കിലും വയറ്റില്‍ അസിഡിറ്റിയുണ്ടാകും. അതുകൊണ്ടു കൂടി ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്്ക്കേണ്ടത് പ്രധാനമാണ്.
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിലാക്കും. വായില്‍ മൗത്ത് ഫ്രഷ്നറോ ഗ്രാമ്പൂവോ ഇട്ട് ചവയ്ക്കുന്നത് ഫുഡ് പൈപ്പിന്റെ സങ്കോചവികാസങ്ങളെ സഹായിക്കും. ഇത് ദഹനത്തിന് നല്ലതാണ്.
ഗര്‍ഭിണികള്‍ മസാലകള്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. പുളിയും എരിവും കഴിവതും കുറയ്ക്കുക. മസാലയുള്ള ഭക്ഷണം ദഹനത്തിന് മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുവിനും നല്ലതല്ല. ചേരുന്ന ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുകയെന്നത് പ്രധാനമാണ്. ചിലര്‍ക്ക് ചില ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. മറ്റു ചിലര്‍ക്കിത് വയറിന് ബുദ്ധിമുട്ടുണ്ടാക്കും. ഉദാഹരണത്തിന് ഗര്‍ഭമുള്ളപ്പോള്‍ ചിലര്‍ക്ക് പാല് കുടിയ്ക്കുന്നത് ഇഷ്ടമായിരിക്കും. ചിലര്‍ക്കാകട്ടെ, ഇത് ദഹനപ്രശ്നങ്ങളും മനംപിരട്ടലും ഉണ്ടാക്കും.
രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഭക്ഷണം കഴിച്ചയുടനെ കിടന്നാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും പ്രധാനമാണ്. ഇറുകിയ വസ്ത്രങ്ങളും ചിലപ്പോഴൊക്കെ വയറിന് അസ്വസ്ഥതയുണ്ടാക്കും.
ഗര്‍ഭിണികള്‍ ഗ്യാസ് വരാന്‍ സാധ്യതയില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയും വ്യായാമങ്ങള്‍ ചെയ്യുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കും.



Click it and Unblock the Notifications
