Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഗര്‍ഭിണിയാകുമ്പോള്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍

ഗര്‍ഭിണിയാണെന്ന് ഉറപ്പുവരുത്തിയാല്‍ ആദ്യത്തെ പടിയായി ഗൈനക്കോളജിസ്റ്റിനെ കാണണം. ആവശ്യമുള്ള നിര്‍ദേശങ്ങളും മരുന്നുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്്. പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹമോ ബിപിയോ മറ്റെന്തെങ്കിലും രോഗമോ ഉണ്ടെങ്കില്‍ ഇക്കാര്യം ഡോക്ടറെ അറിയിക്കണം. ചിക്കന്‍പോക്സ്, റുബെല്ല, എച്ച് വണ്‍എന്‍വണ്‍ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണമെങ്കില്‍ ചെയ്യണം. ഇക്കാര്യത്തെപ്പറ്റി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. തനിയെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു മിഡ്വൈഫിനെയോ സഹായിയെയോ വയ്ക്കുന്നത് നല്ലതാണ്.
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് പ്രധാനമാണ്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഫോളിക് ആസിഡ് കഴിയ്ക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നുമാസം നിര്‍ബന്ധമായും ഫോളിക് ആസിഡ് നിര്‍ദേശിക്കാറുണ്ട്. ഇവയടങ്ങിയ ഭക്ഷണസാധനങ്ങളും കഴിയ്ക്കാം.
ഗര്‍ഭിണിയാകുന്നതോടെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുണ്ടെങ്കില്‍ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. സിഗരറ്റിലടങ്ങിയിട്ടുള്ള ടുബാക്കോ അബോര്ഷന് കാരണമാകും. കുഞ്ഞുങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകാനും ഇത്തരം ശീലങ്ങള്‍ ഇടവരുത്തും.
ഭക്ഷണം ഗര്‍ഭകാലത്ത് വളരെ പ്രധാനമാണ്. മൂന്നു കപ്പ് ഫലവര്‍ഗങ്ങളും പച്ചക്കറികളും പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയും ദിവസവുമുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ട്യൂണ മത്സ്യം കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. വലിയ അയില, സ്രാവ് തുടങ്ങിയ മത്സ്യങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്.
ഗര്‍ഭിണികളില്‍ തൂക്കം കൂടുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി ഭാരം കൂടുന്നത് ശരീരവേദനയ്ക്കു കാരണമാകുകയും പ്രസവം ബുദ്ധിമുട്ടാക്കുകയും ചെയ്യും. ശരീരഭാരത്തില്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
