Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയാകാന്‍ മാനസികമായി ഒരുങ്ങാം

ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചാല്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന വികാരങ്ങളും വിചാരങ്ങളും പലതാണ്. അമ്മയാകുന്നതിന്റെ സന്തോഷം, എന്തൊക്കെ എങ്ങനെയൊക്കെ വേണമെന്നുള്ള ഉത്കണ്ഠ, കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റിയുണ്ടാകുന്ന ആശങ്ക, അമ്മയായാല്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ആകുലത... ഇങ്ങനെ പോകുന്നു ചിന്തകള്‍.
അച്ഛനാകാന്‍ പോകുന്നയാള്‍ക്കും ഉണ്ടാകും ഇത്തരം ആശങ്കകളും ഉത്കണ്ഠകളും. പരസ്പരം താങ്ങായി നില്‍ക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. കുഞ്ഞിനെ വേണോ, ചെയ്യേണ്ട കാര്യങ്ങള്‍, കാണേണ്ട ഡോക്ടര്‍ തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കണം.
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. എടുക്കേണ്ട വാക്സിനുകള്‍ സമയാസമയം എടുക്കുക. ഇത് പിന്നേയ്ക്ക് മാറ്റി വയ്ക്കേണ്ടതില്ല. ഇവിടെയും ഡോക്ടറുടെ ഉപദേശം തേടുകയാണ് കൂടുതല്‍ സുരക്ഷിതം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇതാണ് നല്ലത്.
അമ്മയാകുവാന്‍ മാനസികമായി തയ്യാറെടുക്കുകയെന്നത് മുഖ്യമാണ്. ജീവിതത്തിലേക്ക് കടന്നു വരാന്‍പോകുന്ന പുതിയ അതിഥി വരവേല്‍ക്കാന്‍ ഒരുങ്ങുക. കുഞ്ഞുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യമെ തീരുമാനിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ടെന്‍ഷനും ആശങ്കകളും അകറ്റുവാന്‍ ഇഷ്ടമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാം. കുഞ്ഞതിഥിയെ വരവേല്ക്കുവാനായി അച്ഛനുമമ്മയും ചേര്‍ന്ന് ഒരുങ്ങുന്നത് ഭാവിയിലെ പ്രശ്നങ്ങള്‍ അകറ്റും.



Click it and Unblock the Notifications
