Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയാം

മാസമുറ വരാതിരിക്കുന്നതാണ് ഗര്‍ഭത്തിന്റെ ആദ്യലക്ഷണം. എന്നാല്‍ കൃത്യമായ മാസമുറ ഉളളവരില്‍ മാത്രമെ ഇത് ഗര്‍ഭലക്ഷണമായി എടുക്കാന്‍ സാധിക്കൂ. മാസമുറ ക്രമമല്ലാതെ വരുന്നവരില്‍ ഇത് ഗര്‍ഭലക്ഷണമായി എടുക്കാന്‍ സാധിക്കില്ല.
ഗര്‍ഭിണിയാണെങ്കില്‍ ഛര്‍ദിക്കാനുള്ള തോന്നല്‍ ഉണ്ടാകും. രാവിലെയായിരിക്കും ഇത് കൂടുതല്‍ തോന്നുന്നത്. മോണിംഗ് സിക്നസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗര്‍ഭമുണ്ടോയെന്ന് തിരിച്ചറിയാനുളള ഒരു മാര്‍ഗമാണ്. ചിലര്‍ക്ക് ഛര്‍ദിയും ഉണ്ടാകും . എന്നാല്‍ ചിലര്‍ക്ക് ഗര്ഭമുണ്ടെങ്കിലും മോണിംഗ് സിക്നസോ ഛര്‍ദിയോ ഉണ്ടാകണമെന്നില്ല. തലചുറ്റലും ചിലര്‍ക്ക് ഉണ്ടാകാറുണ്ട്.
അണ്ഡവിസര്‍ജനത്തിന് എട്ടുപത്തു ദിവസങ്ങള്‍ക്ക് ശേഷം രക്തത്തുള്ളികള്‍ കാണുകയോ രക്തപ്രവാഹം ഉണ്ടാകുകയോ ചെയ്താല്‍ അത് ഗര്‍ഭിണിയാണെന്നതിന്റെ ലക്ഷണമാകാം.
സ്തനങ്ങള്‍ മൃദുവാകുന്നതും സ്തനങ്ങളില്‍ വേദന തോന്നുന്നതും ഗര്ഭലക്ഷണമാകാം. ഗര്‍ഭമുണ്ടെങ്കില്‍ മുലക്കണ്ണിന് ചുറ്റുമുള്ള ഭാഗം കൂടുതല്‍ കറുപ്പുനിറത്തിലാകും.
എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക, ഭക്ഷണസാധങ്ങള്‍ക്ക് രുചി തോന്നാതിരിക്കുകയും എന്നാല്‍ ചില പ്രത്യേക ഭക്ഷണസാധനള് കഴിക്കാന്‍ തോന്നുകയും ചെയ്യുക എന്നിവയും ഗര്ഭലക്ഷണങ്ങളാകാം.
ഗര്‍ഭിണിയാണെങ്കില്‍ എപ്പോഴും വിശപ്പു തോന്നുമെന്നും പറയാറുണ്ട്. എന്നാല്‍ ഇത് മാത്രമായി ഗര്‍ഭലക്ഷണമായി എടുക്കാന്‍ സാധിക്കില്ല.
ഗര്‍ഭമുണ്ടോയെന്ന് വീട്ടില്‍ വച്ചു തന്നെ പരിശോധിച്ചറിയാവുന്ന പ്രഗ്നന്‍സി കിറ്റുകള്‍ ഇപ്പോള്‍ മരുന്നുകടകളില്‍ ലഭ്യമാണ്.



Click it and Unblock the Notifications
