Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്ഭിണി യാത്ര ചെയ്യുമ്പോള് ശ്രദ്ധിക്കുക

കൂടുതല് സ്ത്രീകളും ജോലി ചെയ്യുന്ന ഒരു കാലഘട്ടമായതു കൊണ്ട് ഗര്ഭിണികള് യാത്ര പാടെ ഉപേക്ഷിക്കുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല് ഗര്ഭത്തിന്റെ ആദ്യമാസങ്ങളില് കുണ്ടും കുഴികളുമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ഗര്ഭത്തിന്റെ ആദ്യമാസങ്ങളിലും അവസാന മാസങ്ങളിലും കഴിവതും ഒഴിവാക്കുക. ഗര്ഭിണികള്ക്ക് ആദ്യത്തെ മൂന്നുമാസം മനംപിരട്ടല്, ഛര്ദി, തലചുറ്റ് എന്നിവ സാധാരണമാണ്. യാത്രകള് ഇത്തരം ബുദ്ധിമുട്ടുകള് വര്ദ്ധിപ്പിക്കും. ആദ്യത്തെ മൂന്നുമാസമാണ് അബോര്ഷന് കൂടുതല് സാധ്യതയും.
ഗര്ഭിണികള് 17-ാമത്തെ ആഴ്ച മുതല് 28 ആഴ്ച വരെ സാധാരണരീതിയില് യാത്ര ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. ഈ സമയത്ത് ഛര്ദിയും മനംപിരട്ടലും കുറയുകയോ മാറുകയോ ചെയ്തിട്ടുണ്ടാകും.
30-ാമത്തെ ആഴ്ച മുതല് വിമാനയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മിക്കവാറും ഫ്ളൈറ്റുകളില് ഏഴുമാസം കഴിഞ്ഞാല് ഗര്ഭിണികളെ കയറ്റാറുമില്ല. ഗര്ഭിണി വിമാനത്തില് പ്രസവിച്ചു എന്നുള്ള വാര്ത്തകള് സാധാരണമാണ്. ഇത്തരം സാഹചര്യങ്ങള് അമ്മയുടേയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണിയാണ്.
ഗര്ഭത്തിന്റെ അവസാനമാസങ്ങളില് യാത്ര ചെയ്യുന്നത് ഓരോരുത്തരുടേയും ആരോഗ്യസ്ഥിതി അനുസരിച്ചാകണം. ഇത്തരം സമയങ്ങളില് കാറില് യാത്ര ചെയ്യുന്നത് പൊതുവെ സുരക്ഷിതമാണ്. ഒരുപാടു ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ഇങ്ങനെ യാത്ര ചെയ്യുകയാണെങ്കില് ഇടയ്ക്കിടെ കാര് നിര്ത്തി അല്പസമയം പുറത്തിറങ്ങി നില്ക്കുകയോ നടക്കുകോ ചെയ്തിട്ട് വീണ്ടും യാത്ര തുടരാം.
മുന്പ് അബോര്ഷന് സംഭവിച്ചവര്, 35 വയസു കഴിഞ്ഞ് ഗര്ഭിണിയായവര്, പ്രമേഹം, ബിപി എന്നീ അസുഖങ്ങളുള്ളവര് എന്നിങ്ങനെയുള്ളവര് ആദ്യമൂന്നുമാസവും അവസാന രണ്ടുമാസവും യാത്ര കഴിവതും ഒഴിവാക്കണം. ചിലരുടെ കാര്യത്തില് ഡോക്ടര്മാര് ബെഡ്റെസ്റ്റ് നിര്ദേശിക്കാറുണ്ട്. ഇങ്ങനെയുള്ളവര് യാത്ര പൂര്ണമായും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില് ഡോക്ടര്മാരുടെ നിര്ദേശം തേടുന്നത് നല്ലതാണ്.



Click it and Unblock the Notifications
