Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
ഗര്ഭിണിക്ക് വിശ്രമം ആവശ്യം

വിശ്രമ സമയം ഓരോരുത്തരുടെയും ആരോഗ്യം, ജീവിത സാഹചര്യങ്ങള് എന്നിവയെ ആശ്രയിച്ചാണ് പ്രധാനമായും നിശ്ചയിക്കേണ്ടത്. ഗര്ഭത്തിന്റെ ആദ്യ മൂന്നുമാസങ്ങളില് യാത്ര കഴിവതും ഒഴിവാക്കുക, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില് ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. എന്നാല് കൂടുതല് മാസം കഴിയുന്തോറും ഗര്ഭിണിക്ക് ക്ഷീണം കൂടുകയും കാലില് നീര് വരികയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് കൂടുതല് വിശ്രമവും ആവശ്യമാണ്.
വിശ്രമവും റിലാക്സ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ടെന്ഷനുകള് മനസില് വച്ചുകൊണ്ട് വിശ്രമിച്ചാലും വലിയ ഗുണമുണ്ടാകില്ല. മനസിന് സന്തോഷമുള്ള കാര്യങ്ങള് ചെയ്ത് റിലാക്സ് ചെയ്യുകയെന്നത് പ്രധാനമാണ്.
ഒരോരുത്തരുടേയും ജീവിതരീതികള് അനുസരിച്ച് വിശ്രമസമയത്തിലും മാറ്റം വരും. വിശ്രമം തീരെയെടുക്കാന് സാധിക്കാത്ത തരത്തിലുള്ള ജോലിയോ നൈറ്റ് ഷിഫ്റ്റോ അമ്മയുടേയും കുഞ്ഞിന്റയും ആരോഗ്യത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില് നിര്ബന്ധമായും വിശ്രമിക്കാനുള്ള അവസരങ്ങള് കണ്ടെത്തിയേ തീരൂ.
ഗര്ഭിണികള് യാത്ര കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് വിമാനയാത്രകള് . യാത്ര ചെയ്യുന്നതിനിടെയും വിശ്രമത്തിനുള്ള സമയം കണ്ടെത്തണം. കാറിലോ മറ്റോ യാത്ര ചെയ്യുകയാണെങ്കില് വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യാം. യാത്രകള്ക്ക് മുന്പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.
ചിലര്ക്ക് ബിപി, പ്രമേഹം, പ്ലാസന്റയുടെ പ്രശ്നങ്ങള് തുടങ്ങിയവ ഗര്ഭസമയത്തുണ്ടാകും. ഇത്തരക്കാര് എല്ലാ കാര്യത്തിലും ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്.
വിശ്രമത്തിന്റെ പേരില് ഗര്ഭിണികള് മടി പിടിച്ചിരിക്കുന്നതും ദോഷം ചെയ്യും. വിശ്രമമാകാം, ഒപ്പം വ്യായാമവും വേണം. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുഖപ്രസവത്തിനും ഇതാണ് നല്ലത്. വീട്ടുജോലികള് ചെയ്യുന്നത് തന്നെ നല്ലൊരു വ്യായാമമാണെന്ന് ഓര്ക്കുക.



Click it and Unblock the Notifications
