Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം?
ഗര്‍ഭകാലത്തെ ചൊറിച്ചില്‍ അകറ്റാം

ഗര്‍ഭിണികള്‍ കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ചര്‍മം കൂടുതല്‍ വരണ്ടതാക്കും. ഇത് ചൊറിച്ചിലിനും പാടുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. അതുകൊണ്ട് തണുത്ത വെള്ളം ഉപയോഗിച്ച് കുളിക്കുന്നതാണ് നല്ലത്. നിര്‍ബന്ധമാണെങ്കില്‍ ഇളംചൂടുവെള്ളം ഉപയോഗിക്കാം. വീര്യമേറിയ സോപ്പുകളും ഒഴിവാക്കണം. വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ നല്ലതാണ്.
ഓട്ട്മീല്‍ ബാത്ത് ഗര്‍ഭകാലത്ത് നല്ലതാണ്. ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തും. ചര്‍മം മിനുസമുള്ളതാക്കുവാനും ഇത് നല്ലതാണ്.
ദേഹം മൃദുവായി തുടച്ചുവേണം വെള്ളം കളയാന്‍. അമര്‍ത്തിത്തുടയ്ക്കുന്നത് ദേഹം വലിയുവാനും പാടുകളുണ്ടാകുവാനും കാരണമാകും.
ശരീരത്തിലെ ഈര്‍പ്പം മുഴുവനായി പോകുന്നതിന് മുന്‍പു തന്നെ മോയിസ്ചറൈസര്‍ പുരട്ടുക. മണമുള്ള മോയിസ്ചറൈസറുകള് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ അലര്‍ജിക്ക് കാരണമായേക്കും. ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ മോയിസ്ചറൈസര്‍ പുരട്ടുക. ചൊറിയുന്നത് പാടുകളുണ്ടാക്കും.
ദേഹത്ത് ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ബദാം ഓയിലും കൊക്കോ ബട്ടറും കൂട്ടിച്ചര്ത്തും ഉപയോഗിക്കാം. ദേഹത്തെ വരള്‍ച്ച കുറയുകയും ചൊറിച്ചില്‍ അനുഭവപ്പെടാതിരിക്കുകയും ചെയ്യും.
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഗര്‍ഭകാലത്ത് നല്ലത്. ചില വസ്ത്രങ്ങളും ശരീരത്തില്‍ അലര്‍ജിയുണ്ടാക്കും.
കൂടുതല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ചൊറിച്ചില്‍ മാറുവാനുള്ള ക്രീമുകള്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
