Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികള്‍ സ്വയംചികിത്സ ഒഴിവാക്കുക

കാരണവന്മാര് പറഞ്ഞുതരുന്ന ഒറ്റമൂലികളുണ്ട്. എന്നാല്‍ ഗുണത്തോടൊപ്പം അവ ചിലപ്പോള്‍ ദോഷങ്ങളും വരുത്താം. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നുമാസം ഏറെ ശ്രദ്ധിക്കണം. ഗര്‍ഭം അലസിപ്പോകുവാന് ഏറ്റവും സാധ്യതയുള്ള സമയമാണിത്. ആദ്യത്തെ മൂന്നുമാസമാണ് കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെടുന്നതും തലച്ചോര്‍ വളര്‍ച്ച പ്രാപിക്കുന്നതും. തെറ്റായ ഒരു മരുന്നു മതി ഇതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍. കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയങ്ങള്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തെറ്റായ മരുന്നുകള്‍ പ്രധാന കാരണമാണ്.
ഗര്‍ഭകാലത്ത് പനിയോ ജലദോഷമോ ഇല്ലാതിരിക്കുന്നത് കുറവാണ്. ഇത്തരം ഘട്ടങ്ങളില്‍ സ്വയം ചികിത്സയ്ക്കു പോകാതെ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിയ്ക്കുക. ഡോക്ടര്‍ പറഞ്ഞ ക്രമത്തില്‍ തന്നെ മരുന്നുകള്‍ കഴിയ്ക്കുകയെന്നതും പ്രധാനമാണ്. ഗര്‍ഭിണിയായിരിക്കെ കഴിവതും ഫോളിക് ആസിഡ്, അയേണ്‍ തുടങ്ങിയവയല്ലാതെ മറ്റു മരുന്നുകള്‍ ഒഴിവാക്കുകയായിരിക്കും ബുദ്ധി.
മരുന്നുകള്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച് ഉടനെ ചികിത്സ തേടുന്നതാണ് നല്ലത്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ സ്വയംചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
