Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആഘോഷവും ഗര്‍ഭിണിയും ഭക്ഷണവും

ആവശ്യത്തിന് മാത്രം ഗര്‍ഭിണികള്‍ ഭക്ഷണം കഴിയ്ക്കുക. വിശപ്പിനനുസരിച്ച് കുറേശെ ഭക്ഷണം കഴിക്കണം. അമിത ഭക്ഷണം നിങ്ങളുടെ തടി കൂട്ടുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറയ്ക്കുകയും ചെയ്യും.
മസാലകളും എണ്ണയും ആവുന്നതും ഒഴിവാക്കി ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിയ്ക്കുക. ഉപ്പും മധുരവും നിയന്ത്രിക്കുകയും വേണം.
ഗ്ലൂക്കോസിന്റെ തോത് ഉയരുകയും പ്രമേഹം വരുവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നത് ഗര്‍ഭകാലത്താണ്. ഇക്കാര്യം ഓര്‍മിക്കുക.
പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ ചില ഫലങ്ങള്‍ ഒഴിവാക്കുക. ഫലങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കിക്കഴിക്കുന്നത് നല്ലതാണ്.
ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍ ഒഴിവാക്കരുത്. ചീര, ബ്രൊക്കോളി, ബീറ്റ്റൂട്ടിന്റെ ഇല, ഉലുവായില, കാബേജ് തുടങ്ങിയവയില്‍ ഒന്ന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഇവയ്ക്കൊപ്പം റാഗി, ഗോതമ്പ്, ഓട്സ് തുടങ്ങിയ ഭക്ഷണസാധനങ്ങളും ഗര്‍ഭിണിക്ക് അത്യാവശ്യമാണ്.
കാപ്പിയും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പകരം പാല്, ജ്യൂസ്, വെള്ളം എന്നിവ കുടിക്കാം.
ആഘോഷങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ പതിവാണ്. ഇവ കഴിക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞവ നോക്കി കഴിക്കാന്‍ ശ്രദ്ധിക്കുക.
എന്ത് ആഘോഷങ്ങളാണെങ്കിലും സമയത്ത് ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യമാണ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം എന്ന് ഓര്മ വേണം.



Click it and Unblock the Notifications
