Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലത്തെ വാക്സിംഗ് സുരക്ഷിതം

ഗര്‍ഭിണികളുടെ ചര്‍മം കൂടുതല്‍ മൃദുലമാകും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് ആദ്യം കയ്യിലോ കാലിലോ ചെറിയൊരു സ്ഥലത്ത് മാത്രം വാക്സ് ചെയ്തു നോക്കുക. എന്തെങ്കിലും വിധത്തിലുള്ള അലര്‍ജിയോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ തിരിച്ചറിയാം. എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടെങ്കില്‍ വാക്സിംഗ് ചെയ്യുന്നത് നിര്‍ത്തുക.
വാക്സിംഗ് ചെയ്യുന്നതിന് മുന്‍പ് പൗഡര്‍ ഇടുന്നത് നന്നായിരിക്കും. പൗഡറിടുമ്പോള്‍ ചര്‍മത്തിലെ നനവ് മാറും. ഇത് വാക്സിംഗ് കൂടുതല്‍ എളുപ്പമാക്കും.
ഗര്‍ഭിണികളുടെ സ്കിന്‍ പെട്ടെന്ന് വലിയും. ഇതുകൊണ്ട് വാക്സ് സ്ട്രാപ്പ് ഒട്ടിക്കുന്നതിന് മുന്‍പ് ചര്‍മം വലിച്ചുപിടിക്കണം. എന്നാലേ വാക്സിംഗിന് ഉദ്ദശിച്ച ഫലം കിട്ടുകയുള്ളൂ.
വാക്സിംഗിന് ശേഷം ചിലപ്പോള്‍ അല്പം രക്തം വരാനും സാധ്യതയുണ്ട്. അതുകൊണ്ട് വാക്സ് ചെയ്ത ഭാഗത്ത് ഐസ്ക്യൂബുകള്‍ വയ്ക്കണം. ഇത് വേദന കുറയ്ക്കുവാനും സഹായിക്കും.
വാക്സ് ചെയ്ത ഭാഗം കോട്ടന്‍ തുണി ഉപയോഗിച്ച് തുടച്ച ശേഷം മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതാണ്. പരുക്കന്‍ തുണി ഉപയോഗിച്ച് വാക്സ് ചെയ്ത ഭാഗം തുടച്ചാല്‍ ചര്‍മം കേടാവുകയും കൂടുതല്‍ വേദനിക്കുകയും ചെയ്യും.
രോമങ്ങള്‍ക്ക് കൂടുതല്‍ നീളമുണ്ടെങ്കില്‍ വാക്സിംഗിന് മുന്‍പ് ഇവ കത്രിക ഉപയോഗിച്ച് നീളം കുറയ്ക്കുന്നത് നല്ലതാണ്. വാക്സ് പുരട്ടുമ്പോളും സ്ട്രിപ് ഒട്ടിച്ച് വലിക്കുമ്പോഴും വേദന കുറയും.
ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ തനിയെ വാക്സ് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് കാലുകളില്‍ വാക്സ് ചെയ്യാന്‍ കുനിഞ്ഞിരിക്കുന്നത് വയറിനും നടുവിനും ആയാസമുണ്ടാക്കും. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റാരുടെയെങ്കിലും സഹായം തേടുകയാണ് നല്ലത്.
ഗര്‍ഭകാലത്ത് അനാവശ്യരോമങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് ആരോഗ്യത്തിനും വൃത്തിക്കും നല്ലത്. ജനനേന്ദ്രിയ ഭാഗത്തെ രോമങ്ങള്‍ ഒഴിവാക്കുന്നത് പ്രസവസമയത്ത് നല്ലതാണ്.



Click it and Unblock the Notifications
