Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില പോഷകാഹാരങ്ങള്‍

ഗര്‍ഭിണികള്‍ പാലും പാലുല്പന്നങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാല്‍സ്യവും മറ്റ് ധാരാളം പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും. കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് പാല് വളരെ അത്യാവശ്യമാണ്.
മാംസം കഴിക്കാത്തവര്‍ക്ക് ബ്രൊക്കോളി തെരഞ്ഞെടുക്കാം. ഇതില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബിയുടെ കുറവ് കുഞ്ഞുങ്ങളില്‍ സ്പൈന ബിഫിഡ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.
ചിക്കന്‍ ബ്രെസ്റ്റ് ഗര്‍ഭിണികള്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പാകട്ടെ, കുറവും. കുഞ്ഞിനും അമ്മയ്ക്കും മസിലുകള്‍ ബലമുള്ളതാകാന്‍ ഇത് നല്ലതാണ്.
കുഞ്ഞിനും അമ്മക്കും രക്തമുണ്ടാകാന്‍ കിഡ്നി ബീന്‍സ് നല്ലതാണ്. ഇതില്‍ ഫൈബര്‍, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയും ഈ ഗുണം നല്‍കും.
വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, കാല്‍സ്യം എന്നിവ അടങ്ങിയ മുട്ടയും ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ്.
ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ ഓട്സ് നല്ലൊരു ഭക്ഷണമാണ്. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും അകറ്റാന്‍ ഇത് നല്ലതാണ്.
മധുരം കഴിക്കാന്‍ താല്പര്യമുള്ളവരാണെങ്കില് മധുരക്കിഴങ്ങ് കഴിയ്ക്കാം. ഇതില്‍ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
സിങ്ക്, ഫൈബര്‍ എന്നിവ അടങ്ങിയ ബദാം ഗര്‍ഭിണികള്‍ക്ക് പോഷകം നല്കുന്ന നല്ലൊരു ഭക്ഷണമാണ്.
ഗര്‍ഭകാലത്ത് ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്. വൈറ്റമിന്‍ ഇ, മോണോസാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഒലീവ് ഓയില്‍ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്.
കാല്‍വേദനയും കാലില്‍ നീരും ഗര്‍ഭിണികളില്‍ സാധാരണമാണ്. തക്കാളി കഴിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
