Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണി ഭക്ഷണകാര്യത്തില്‍ വൃത്തി പാലിക്കുക

ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വേണം പാചകം ചെയ്യുവാന്‍. പാചകം ചെയ്യുന്നതിന് മുന്‍പും ഭക്ഷണം കഴിയ്ക്കുമ്പോഴും കയ്യും, പ്രത്യേകിച്ച് നഖങ്ങള്‍ക്കുള്ളിലും വൃത്തിയാക്കണം.
പഴകിയ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വച്ചിരുന്നാലും ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ അതിന്റെ പോഷകമൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഫ്രിഡ്ജില്‍ ഭക്ഷണം വയ്ക്കുകയാണെങ്കില്‍ ചൂടാക്കാതെ കഴിയ്ക്കരുത്. ഒരു തവണയില്‍ കൂടുതല്‍ ഭക്ഷണം ചൂടാക്കി കഴിക്കുകയുമരുത്.
ഫ്രോസന്‍ ഫുഡുകള്‍ ഫ്രിഡ്ജില്‍ മാത്രം സൂക്ഷിക്കുക. ഇവ പത്തുമിനിറ്റില്‍ കൂടുതല്‍ പുറത്ത് സൂക്ഷിക്കുകയുമരുത്.
പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവയില്‍ രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികള്‍ കുറേസമയം ഉപ്പും മഞ്ഞള്പ്പൊടിയുമിട്ട വെള്ളത്തില്‍ ഇട്ടു വച്ച ശേഷം മാത്രം കഴിയ്ക്കുക.
മത്സ്യം, മുട്ട, ഇറച്ചി എന്നിവ നല്ലപോലെ വേവിച്ചു കഴിയ്ക്കുക. ഇവയില്‍ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഗര്‍ഭിണികള്‍ക്ക് നല്ലത്.



Click it and Unblock the Notifications
