Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഗര്‍ഭകാലത്തെ നടുവേദന; പരിഹാരം

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുന്തോറും ശരീരം നിവര്‍ന്നിരിക്കുവാന്‍ ശ്രദ്ധിക്കണം. വളയുമ്പോള്‍ നടുവിന് ആയാസം കൂടുകയാണ് ചെയ്യുന്നത്. വയറിലെ കുഞ്ഞ് അനങ്ങുന്നതിനനുസരിച്ച് ശരീരഭാരവും വിവിധ സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ഇരിക്കുമ്പോള്‍ കാലുകള്‍ നീട്ടിയിരിക്കുന്നതും കഴിവതും കുനിയാതിരിക്കുന്നതും നടുവേദന വരാതിരിക്കാന്‍ സഹായിക്കും. കിടക്കുമ്പോള്‍ മലര്‍ന്നോ കമഴ്ന്നോ കിടക്കാതെ വശങ്ങളിലേയ്ക്ക് തിരിഞ്ഞുകിടക്കാന്‍ ശ്രദ്ധിക്കുക.
ശരീരം മസാജ് ചെയ്യുന്നത് നല്ലതാണ്. ചെറുചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കൂടുതല്‍ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് മസില് വേദന കുറയ്ക്കും.
ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും നടുവേദന വര്‍ദ്ധിപ്പിക്കും. ലൡതമായ വ്യായാമം ചെയ്യുന്നതാണ് ഗര്‍ഭകാലത്ത് നല്ലത്. നീന്തുന്നത് ഗര്‍ഭിണികള്‍ക്ക് ചേര്‍ന്ന നല്ലൊരു വ്യായാമമാണ്. വെള്ളത്തിലായിരിക്കുമ്പോള്‍ കൈകളും കാലുകളും എളുപ്പത്തില്‍ നിവര്ത്താനാകും. പൂര്ണഗര്ഭിണികള് ഇത്തരം വ്യായാമങ്ങള്‍ ഒഴിവാക്കണം. നടക്കുന്നതാണ് ഇവര്‍ക്ക് പറ്റിയ ഏറ്റവും നല്ല വ്യായാമം.
ഇറുകിയ വസ്ത്രങ്ങളിടുന്നതും ഗര്‍ഭകാലത്ത് നടുവേദന ഉണ്ടാക്കും. ഇറുകിയ വസ്ത്രങ്ങള്‍ രക്തപ്രവാഹം കുറയ്ക്കുകയും ഇത് മസിലുകള്‍ക്ക് വേദന ഉണ്ടാക്കുകയും ചെയ്യും. കോട്ടന്‍ വസ്ത്രങ്ങളാണ് ഗര്‍ഭകാലത്ത് ഏറ്റവും നല്ലത്. ഹൈഹീലുള്ള ചെരിപ്പുകളും നടുവേദനക്ക് കാരണമാകും. ഇവ ഒഴിവാക്കുക. മറ്റേര്‍ണിറ്റി ബെല്‍റ്റുകള്‍ ധരിക്കുന്നത് നടുവിന് സപ്പോര്‍ട്ട് നല്‍കുകയും നടുവേദന കുറയ്ക്കുകയും ചെയ്യും.
ഉറങ്ങുമ്പോള്‍ തലയിണയില്‍ കഴുത്ത് ഉയര്‍ത്തി വച്ചു കിടക്കുക. ഇത് നടുവേദന കുറയ്ക്കും. ചൂടുവെള്ളം വാട്ടര്ബാഗിലാക്കി നടുവില്‍ പിടിക്കുന്നതും ഐസ്ബാഗുകള് ഉപയോഗിക്കുന്നതും നടുവേദനയ്ക്ക് ആശ്വാസം നല്‍കും.



Click it and Unblock the Notifications
