Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ നടുവേദന കുറയ്ക്കാം

ഗര്‍ഭിണികള്‍ കിടക്കുമ്പോള്‍ എപ്പോഴും വശം തിരിഞ്ഞ് കിടക്കാന്‍ ശ്രദ്ധിക്കുക. ഇടതു വശം തിരിഞ്ഞ് കിടക്കുന്നതാണ് നടുവേദന കുറയുവാനും കുഞ്ഞിന് കൂടുതല്‍ ഓക്സിജന്‍ കിട്ടാനും നല്ലത്. കാലുകള്‍ക്കിടയില്‍ തലയിണ വച്ചു കിടക്കുന്നതും നല്ലതാണ്. ഇത് നടുവിന് താങ്ങു നല്‍കും. വയര്‍ കൂടുതല്‍ വലുതാവുമ്പോള്‍ വയറിന് താഴെ തലയിണ വച്ചു കിടക്കുന്നതും നല്ലതു തന്നെ.
നടക്കുമ്പോഴും ഇരിക്കുമ്പോഴും വയര്‍ കാരണം മുന്നിലേക്കായാനുള്ള പ്രവണത സാധാരണയാണ്. ഇത് നടുവേദന വര്‍ദ്ധിപ്പിക്കും. എപ്പോഴും നിവര്ന്നിരിക്കാനും നിവര്‍ന്ന് നടക്കുവാനും ശ്രദ്ധിക്കുക. ഇത് നടുവേദന കുറയ്ക്കും.
നീന്തുക, നടക്കുക തുടങ്ങിയ വ്യായാമങ്ങള്‍ നടുവേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് മസിലുകള്‍ക്ക് അയവ് നല്‍കും. നടുവേദന മാത്രമല്ലാ, കൈ, കാല് മുട്ടുവേദനക്കും ഇത് നല്ലതാണ്. അധികം ആയാസമില്ലാത്ത വീട്ടുജോലികള്‍ ചെയ്യുന്നതും നല്ലതാണ്.
നിലത്തു നിന്നും സാധനങ്ങള്‍ കുനിഞ്ഞെടുക്കുന്നത് ഗര്‍ഭിണിയായിരിക്കെ നടുവേദനയുണ്ടാക്കും. സാധനങ്ങള്‍ എടുക്കണമെങ്കില്‍ ഇരുന്നെടുക്കാന് ശ്രദ്ധിക്കുക. അമ്മയ്ക്കും കുഞ്ഞിനും ഇതാണ് നല്ലത്.
നടുവേദന കുറയ്ക്കുവാന്‍ പ്രെഗ്നന്‍സി ബെല്‍റ്റുകള്‍ നല്ലതാണെന്ന് പറയും. എന്നാല്‍ ഇതു ധരിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന അഭിപ്രായവും നിലവിലുണ്ട്.



Click it and Unblock the Notifications
