Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
30 വയസിനു മേല്‍ ഗര്‍ഭം അപകടമോ?

വൈദ്യശാസ്ത്രമനുസരിച്ച് 30 വയസിന് താഴെ ഗര്‍ഭം ധരിക്കുന്നതാണ് ആരോഗ്യകരമെന്നാണ് അഭിപ്രായം. ഇതിന് അടിസ്ഥാനമായി നിരവധി കാരണങ്ങള്‍ പറയുന്നുമുണ്ട്.
30 വയസിന് ശേഷം സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയുന്നുവെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പ്രായം കൂടുന്തോറും സ്ത്രീകളിലെ പ്രത്യുല്പാദന ശേഷി കുറഞ്ഞു വരുന്നു.
ബിപിയില്‍ ഉണ്ടാകുന്ന വ്യതിയാനം 30 വയസിനു മീതെയുള്ള ഗര്‍ഭധാരണത്തിന് ദോഷം ചെയ്യുന്നു. പ്രീ ക്ലാംപ്സിയ എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തധമനികളിലൂടെ ശരിയായ വിധത്തില്‍ രക്തം പ്രവഹിക്കാത്ത ഒരു അവസ്ഥയാണിത്. അബോര്ഷന്, പ്രസവത്തോടെ കുഞ്ഞ് മരിക്കുക, കുഞ്ഞിനുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് രക്തസമ്മര്‍ദത്തിലുണ്ടാകുന്ന വ്യതിയാനം ഇട വരുത്തും. ഗര്‍ഭിണിയുടെ മരണത്തിന് തന്നെ ബിപിയുള്ള വ്യതിയാനം കാരണമായേക്കാം.
വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം കണ്ടുവരാറുണ്ട്. ഇത് ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ പാകത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോഴാണ് ഉണ്ടാകുന്നത്. ഇത് കുഞ്ഞിന് ദോഷം ചെയ്യും. തിരിച്ചറിഞ്ഞാന്‍ ചികിത്സിച്ചു മാറ്റാവുന്ന ഈ രോഗം ഗര്‍ഭശേഷം അമ്മയ്ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
30 വയസിനു ശേഷം ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിന് വൈകല്യങ്ങളുണ്ടാകാനും അബോര്ഷന് നടക്കാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത് ക്രോമസോമിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഉണ്ടാകുന്നത്.
വൈകി ഗര്‍ഭം ധരിക്കുന്നവരില്‍ സാധാരണ പ്രസവത്തിനുള്ള സാധ്യതയും കുറയുകയാണ് ചെയ്യുന്നത്. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് 30 വയസിനു താഴെ ഗര്ഭിണിയാകേണ്ടതിന്റെ ആവശ്യകത വൈദ്യശാസ്ത്രം എടുത്തുപറയുന്നത്.



Click it and Unblock the Notifications
