Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും; ചില വിശ്വാസങ്ങള്‍

ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ നമ്മുടെ മുതുമുത്തശ്ശിമാരായിട്ട് കണ്ടെത്തിയിട്ടുള്ള ചില വഴികളുണ്ട്.
ഗര്‍ഭിണിയുടെ വയറ് മുകള്‍ഭാഗത്തേക്കാണ് കൂടുതല്‍ വീര്ത്തിരിക്കുന്നതെങ്കില് പെണ്‍കുഞ്ഞും താഴ്ഭാഗമാണ് വീര്ത്തതെങ്കില് ആണ്കുഞ്ഞുമായിരിക്കുമെന്നാണ് വിശ്വാസം.
ഗര്‍ഭകാലത്ത് മാറിടവലുപ്പം ക്രമാതീതമായി കൂടിയാല്‍ പെണ്കുഞ്ഞായിരിക്കുമത്രെ.
അമ്മയുടെ ഭക്ഷണം നോക്കിയും കുഞ്ഞിനെ നിശ്ചയിക്കാമത്രെ. ഗര്‍ഭകാലത്ത് മധുരത്തോടുള്ള ഇഷ്ടം പെണ്‍കുഞ്ഞിനെയാണ് കാണിക്കുന്നത്. പുളിയോട് ആഗ്രഹം തോന്നിയാല്‍ ആണ്‍കുഞ്ഞും. ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം തോന്നിയാലും ആണ്കുഞ്ഞായിരിക്കുമത്രെ.
ഗര്‍ഭകാലത്ത് അമ്മക്ക് ശാന്തപ്രകൃതമാണെങ്കില് പെണ്‍കുഞ്ഞും സന്തോഷവതിയും കൂടുതല്‍ ഉന്മേഷവതിയുമാണെങ്കില് ആണ്കുഞ്ഞുമായിരിക്കും.
ഗര്‍ഭസമയത്ത് അമ്മയ്ക്ക് തലവേദനയുണ്ടെങ്കില്‍ ആണ്കുഞ്ഞായിരിക്കുമത്രെ. ആണ്കുഞ്ഞുങ്ങള് തലവേദനയുണ്ടാക്കുമെന്ന ഏതോ വിശ്വാസത്തോട് കടപ്പാട്.
ഗര്‍ഭിണിയുടെ മൂത്രം നോക്കിയും കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്താമത്രെ. ഇളം മഞ്ഞ മൂത്രം ആണ്‍കുഞ്ഞിനെയും കടുനിറം പെണ്കുഞ്ഞിനെയും കാണിക്കുന്നു.
അമ്മയുടെ സൗന്ദര്യവും ലിംഗനിര്‍ണയത്തിനുള്ള വഴിയാണത്രെ. സാധാരണയേക്കാര് സൗന്ദര്യം കുറഞ്ഞാല്‍ പെണ്‍കുഞ്ഞും സൗന്ദര്യം കൂടിയാല്‍ ആണ്‍കുഞ്ഞും എന്നു വിശ്വാസം. ചിലയിടങ്ങളില്‍ നേരെ മറിച്ചും.
ഇത്തരം കാര്യങ്ങളെല്ലാം ഒരു രസത്തിനു വേണ്ടി മാത്രമെ എടുക്കാനാവൂ എന്നതാണ് വാസ്തവം.



Click it and Unblock the Notifications
