Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഗര്‍ഭിണികളിലെ ഭയം അകറ്റാം

പ്രധാനമായും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് ഇങ്ങനെ ഭയമനുഭവപ്പെടാം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഭയത്തിന് കാരണമാകാം. ഗര്‍ഭിണിക്ക് ഭയമനുഭവപ്പെടുമ്പോള് ചില വ്യത്യാസങ്ങള്‍ ശരീരിത്തിലുമുണ്ടാകും.
നെഞ്ചുവേദന, ഹൃദയമിടിപ്പ് വല്ലാതെ കൂടൂക, വിറയ്ക്കുക, കൂടുതലായി വിയര്‍ക്കുക, ചൂടുനുഭവപ്പെടുക, ചുമയ്ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, വിളറുക തുടങ്ങിയവ ഗര്‍ഭിണികളിലുണ്ടാകുന്ന ഭയം തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങളാണ്.
ഭയമനുഭവപ്പെടുന്നെന്നു തിരിച്ചറിഞ്ഞാന്‍ അതിന് ചികിത്സ തേടാന്‍ മടിക്കരുത്. നിങ്ങളുടെ ഡോക്ടറോട് പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുക.
പേടി തോന്നാനുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇരുട്ടും തനിച്ചിരിക്കുന്നതും ചിലരില്‍ ഭയമുണ്ടാക്കും. മരണവീട്ടില്‍ പോകുന്നതും ചിലരില്‍ ഭയമുണ്ടാക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ.
ഭയമകറ്റാന്‍ ഗര്‍ഭിണികള്‍ക്ക് കോഗ്നിറ്റീവ് ബിഹാവിയറല്‍ തെറാപ്പി എന്നൊരു ചികിത്സയുണ്ട്. മരുന്നുകളൊന്നും തന്നെ ഉപയോഗിക്കേണ്ടിവരുന്നില്ലെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അമ്മക്കും കുഞ്ഞിനും ഈ ചികിത്സ കൊണ്ട് ദോഷങ്ങളുമില്ല.
ഭര്‍ത്താവ്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഭയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുക. മനസിനിഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് അകാരണമായ ചിന്തകളും ഭയവും ഒഴിവാക്കും.
ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തെയും മനസിനേയും പിരിമുറുക്കത്തില്‍ നിന്ന് മുക്തമാക്കും.
എല്ലാറ്റിനുമുപരിയായി ആത്മവിശ്വാസവും ധൈര്യവും ഉള്ളില്‍ തന്നെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുക. ജനിക്കാന്‍ പോകുന്ന പൊന്നോമനയെക്കുറിച്ചുളള ചിന്ത നിങ്ങള്‍ക്കെപ്പോഴും പ്രതീക്ഷയും സന്തോഷവും നല്‍കും.



Click it and Unblock the Notifications
