Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയാകാന്‍ പറ്റിയ സമയം

അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന് നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന് നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.
പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.
അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
