Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ മനംപുരട്ടല്‍ മാറ്റാം

ഇഞ്ചി ഛര്‍ദിക്കു മാത്രമല്ലാ, മനപുരട്ടല്‍ തടയുവാനും സഹായിക്കുന്ന മരുന്നാണ്. ഇഞ്ചി ചതച്ച് നീരെടുത്തോ അല്ലെങ്കില്‍ ഇഞ്ചിച്ചായ കുടിച്ചോ മനംപുരട്ടലില്‍ നിന്ന് ആശ്വാസം നേടാം. ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് അതില്‍ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്തും കുടിയ്ക്കാം.
ചെറുനാരങ്ങ മണക്കുന്നത് മനംപുരട്ടല്‍ വരാതിരിക്കാന്‍ നല്ലതാണ്. ചെറുനാരങ്ങ നീര് കുടിയ്ക്കുന്നതും നല്ലതുതന്നെ.
സമയാസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യമെങ്കിലും ഗര്‍ഭകാലത്ത് ഇത് തെറ്റിക്കേണ്ടി വരും. ഒഴിഞ്ഞ വയറും മനംപുരട്ടലുണ്ടാക്കും. അതുകൊണ്ട് ചെറുതായി ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുക.
വൈറ്റമിന്‍ ബി 6 ഗര്‍ഭകാലത്തെ മനംപുരട്ടല്‍ തടയുവാന്‍ നല്ലതാണ്. എന്നാല്‍ വൈറ്റമിന്‍ ഗുളിക ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ കഴിയ്ക്കരുത്. ഗ്രീന്‍പീസ്, ശതാവരി, ബ്രൊക്കോളി, പയറുവര്‍ഗങ്ങള്‍, സോയാബീന്‍, ചിക്കന്‍ എന്നിവ വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
പുതിനച്ചായ കുടിയ്ക്കുന്നതും മനംപുരട്ടല്‍ തടയുന്നു. പുതിന അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുന്നതും ഗര്‍ഭകാലത്തെ മനംപുരട്ടല്‍ ഒഴിവാക്കുവാന്‍ നല്ലതു തന്നെ.



Click it and Unblock the Notifications
