Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രഗ്നന്‍സി കിറ്റും ചില യാഥാര്‍ത്ഥ്യങ്ങളും

ഇവ 80 ശതമാനവും വിജയമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പരിശോധനാ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ കൃത്യമായ രീതിയില്‍ തന്നെ ചെയ്യുകയും വേണം.
മിക്കവാറും പ്രഗ്നന്‍സി കിറ്റുകളില്‍ ഒരു പ്ലാസ്റ്റിക് സ്ട്രിപ്പുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇതില്‍ സി എന്നും ടി എന്നും അടയാളപ്പെടുത്തിയിരിക്കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെ മൂത്രം ശേഖരിച്ചാണ് പരിശോധന നടത്തേണ്ടത്. സിയിലും ടിയിലും മൂത്രം ഒരോ തുള്ളി വീതം വയ്ക്കുക. സി പെട്ടെന്ന് തെളിഞ്ഞുവരും. ടിയും തെളിഞ്ഞുവരികയാണെങ്കില് ഫലം പൊസറ്റീവ് ആണെന്നര്‍ത്ഥം. ചില സ്ട്രിപ്പുകളില്‍ പിങ്ക്, നീല ലൈനുകളാണ് സിക്കും ടിയ്ക്കും പകരം ഉപയോഗിക്കുന്നത്.
ഗര്‍ഭിണികളില്‍ എച്ച്സിജി എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. മൂത്രത്തില്‍ ഇവയുടെ അംശമുണ്ടോയെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രഗ്നന്‍സി കിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ചില സ്ട്രിപ്പുകള്‍ എച്ച്സിജി എത്ര കുറഞ്ഞ അളവിലാണെങ്കിലും തിരിച്ചറിയും. ഇത്തരം കിറ്റുകള്‍ വളരെ നല്ലവയാണെന്ന് പറയാം. ചിലപ്പോള്‍ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ എച്ച്സിജി കാര്യമായിട്ടുണ്ടാകില്ല. ഇത്തരം അവസരങ്ങളില്‍ പ്രഗ്നന്‍സി കിറ്റുകള്‍ തെറ്റായ ഫലവും തരും.
സാധാരണ ഗതിയില്‍ ഗര്‍ഭിണിയല്ലെങ്കില്‍ നെഗറ്റീവ് റിസല്‍റ്റ് തന്നെയാണ് പ്രഗനന്‍സി കിറ്റുകള്‍ നല്‍കുക. എന്നാല്‍ അബോര്ഷന് ഉണ്ടായ ഉടനെ ഇത്തരം പരിശോധന നടത്തിയാല്‍ ഒരുപക്ഷേ ഫലം പൊസറ്റീവ് എന്നു കാണിച്ചേക്കാം.
ഗര്‍ഭം ധരിച്ച് മൂന്നാഴ്ചകള്‍ക്കുള്ളില്‍ ശരിയായ ഫലം പ്രഗ്നന്‍സി കിറ്റുകള്‍ നല്‍കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.



Click it and Unblock the Notifications
