Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിക്ക് കഴിക്കാവുന്ന സ്നാക്സ്

ഇടനേരത്ത് ഭക്ഷണം കഴിയ്ക്കുവാന്‍ ആഗ്രഹം തോന്നിയാല്‍ ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ചില ആരോഗ്യകരമായ സ്നാക്കുകളുണ്ട്.
തവിട് കളയാത്ത ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റുകളും അതുപോലുള്ള ഭക്ഷണങ്ങളും കടകളില്‍ ലഭിക്കും. മധുരം, ഉപ്പ്, എരിവ് തുടങ്ങിയ പല സ്വാദിലും ഇവ ലഭ്യമാണ്. ഇവയില്‍ പോഷകം കൂടുതലും കൊഴുപ്പ് കുറവുമായിരിക്കും. ഓട്സ് കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റുകളും നല്ലതാണ്.
ചോളം പോഷകങ്ങളടങ്ങിയ ഗര്‍ഭിണിക്ക് പോഷകം ലഭിക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. വറുത്ത ചോളത്തിന് പകരം വേവിച്ചതോ ചുട്ടതോ ആയ ചോളമാണ് നല്ലത്. ഉപ്പും മസാലയും ബട്ടറും കുറവ് ചേര്‍ത്തവ നോക്കി കഴിക്കുന്നതാണ് കുഞ്ഞിനും അമ്മയ്ക്കും നല്ലത്.
തൈര് കൊണ്ടുണ്ടാക്കുന്ന യോഗര്‍ട്ട് സ്മൂത്തി ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന സ്നാക്കാണ്. ഇതില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവയും യോഗര്‍ട്ട് സ്മൂത്തിയില്‍ ചേര്‍ത്ത് കഴിയ്ക്കാം.
ഫ്രൂട്ട് സാലഡ് ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് വളരെ നല്ലതാണ്. വിവിധ തരം പഴവര്‍ഗങ്ങള്‍ വേണമെങ്കില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് കഴിയ്ക്കാം. പപ്പായ, പൈനാപ്പിള്‍ എന്നിവ ഫ്രൂട്ട് സാലഡില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
ഗര്‍ഭം, ഭക്ഷണം, അമ്മ, കുഞ്ഞ്, ആരോഗ്യം, ധാന്യം, തവിട്, സ്നാക്ക്, ബിസ്ക്കറ്റ്, ചോളം, ഓട്സ്, ചോളം, യോഗര്‍ട്ട് സ്മൂത്തി, തൈര്, ഫ്രൂട്ട് സാലഡ്, വെണ്ണ



Click it and Unblock the Notifications
