Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഗര്‍ഭിണി മദ്യം ഒഴിവാക്കുക

പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മദ്യം ഗര്‍ഭിണികള്‍ ഒഴിവാക്കുക തന്നെ വേണം. മദ്യവും ആള്‍ക്കഹോള്‍ അടങ്ങിയ ഏതുതരം ഭക്ഷണസാധനങ്ങളും പാനീയങ്ങളും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ദോഷം ചെയ്യും. ഇവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില പാനീയങ്ങളുണ്ട്.
വിവിധ തരം പഴജ്യൂസുകള്‍ കൊണ്ടുണ്ടാക്കുന്ന മോക്ടെയിലുകള്‍ പാര്‍ട്ടികളില്‍ സാധാരണ വിതരണം ചെയ്യുന്ന പാനീയമാണ്. ഇവയില്‍ ആല്‍ക്കഹോളോ ഏതെങ്കിലും വിധത്തിലുള്ള കളറുകളോ കൃത്രികസ്വാദുകളോ സാധാരണ ഗതിയില്‍ ചേര്‍ക്കാറില്ല. പഴസത്തായതു കൊണ്ട് പോഷകങ്ങള്‍ നല്കുന്ന ഒരു പാനീയം കൂടിയാണിത്. പൈനാപ്പിള്‍, ഓറഞ്ച്, സ്ട്രോബെറി, പാഷന് ഫ്രൂട്ട്, ചെറുനാരങ്ങ തുടങ്ങിയവ സാധാരണ മോക്ടെയിലുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫലവര്‍ഗങ്ങളാണ്.
ലസി ശരീരത്തിന് തണുപ്പു നല്കാന് സഹായിക്കുന്ന നല്ലൊരു പാനീയമാണ്. ശരീരോഷ്മാവ് കൂടുന്നത് ഗര്ഭണിക്കും ഗര്‍ഭസ്ഥ ശിശുവിനും നല്ലതല്ല. തണുപ്പു നല്കുന്നതു കൊണ്ടു തന്നെ ലസി ഗര്‍ഭിണികള്‍ക്ക് പരീക്ഷിക്കാം. തൈരില്‍ പഴങ്ങളിട്ടും ഔഷധഗുണങ്ങളുള്ള സസ്യങ്ങളിട്ടുമാണ് ലസിയുണ്ടാക്കുന്നത്. ഇവ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പറ്റിയ പരിഹാരമാണ്.
ഫ്രൂട്ട് പഞ്ചും സാധാരണ പാര്‍ട്ടികളില്‍ ലഭിക്കുന്ന പാനീയമാണ്. പൈനാപ്പിള്‍, പപ്പായ എന്നീ പഴങ്ങളൊഴികെ ഏതുതരം പഴച്ചാറുകളും കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ശരീരത്തിന് ഇവ ധാരാളം പോഷകം നല്‍കുകയും ചെയ്യും.
ലഘുവായ എന്തെങ്കിലും കുടിച്ചാല്‍ മതിയെന്നുള്ളവര്‍ക്ക് സംഭാരം അഥവാ ബട്ടര്‍മില്‍ക് തെരഞ്ഞെടുക്കാം. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയും ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കുകയും ചെയ്യുമെന്നുള്ളതാണ് ഈ പാനീയത്തിന്റെ ഗുണം. വയറു തണുപ്പിക്കാനും ഇത് നല്ലതാണ്. മനംപിരട്ടല്‍ ഒഴിവാക്കാനും സംഭാരം സഹായിക്കും. ഇതില്‍ ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കാതെ തന്നെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
ഹോട്ട് ചോക്ലേറ്റ് ഗര്‍ഭിണികള്‍ക്ക് കുടിയ്ക്കുവാന്‍ പറ്റിയ നല്ലൊന്നാന്തരം പാനീയമാണ്. ഡിപ്രഷന് മാറാനും മനസും ശരീവും റിലാക്സ് ചെയ്യാനും ഹോട്ട് ചോക്ലേറ്റ് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഗര്‍ഭിണി, കുഞ്ഞ്, ആരോഗ്യം, പാര്‍ട്ടി, മോക്ടെയിലുകള്‍, ലസി, ഫ്രൂട്ട് പഞ്ച്, പൈനാപ്പിള്‍, പപ്പായ, പാനീയം, മനംപിരട്ടല്‍, ഗ്യാസ്, അസിഡിറ്റി, ഹോട്ട് ചോക്ലേറ്റ്, ഉപ്പ്, പഞ്ചസാര, മദ്യം, ആല്‍ക്കഹോള്‍



Click it and Unblock the Notifications
