Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികളിലെ തലവേദന, കാരണങ്ങള്‍

ഗര്‍ഭിണികളില്‍ തലവേദന കൂടുതലായും കാണുന്നത് ആദ്യത്തെയും അവസാനത്തെയും മൂന്നുമാസങ്ങളിലാണ്. എന്നാല്‍ അവസാനത്തെ മൂന്നുമാസങ്ങളിലുള്ള തലവേദന അധികം കടുത്തതായിരിക്കില്ല.
ഗര്‍ഭാവസ്ഥയില്‍ തലവേദന വരുന്നതിന് പല കാരണങ്ങളാണ്. ഹോണ്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതില്‍ പ്രധാനം. പല പുതിയ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്ന സമയമാണിത്.
ടെന്‍ഷനും സ്ട്രെസും ഗര്‍ഭകാലത്തെ തലവേദനയ്ക്ക് പ്രധാന കാരണങ്ങളാണ്. പ്രത്യേകിച്ച് ആദ്യമായാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ പലവിധ ആകുലതകളുമുണ്ടാകാം. ഗര്‍ഭിണി ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ടെന്‍ഷന്‍ കൂടിയാകുമ്പോള്‍ തലവേദന ഇരട്ടിക്കും. യാത്ര ചെയ്യുന്നതും തലവേദനയ്ക്ക് കാരണമാകാം.
ബിപിയുള്ളവര്‍ക്ക് തലവേദന വരാറുണ്ട്. ഗര്‍ഭിണിയായിരിക്കെ ചിലര്‍ക്ക് ബിപി ഉണ്ടാകാറുണ്ട്. ഇതും തലവേദനയ്ക്ക് കാരണമാകാം. ഗര്‍ഭിണികള്‍ക്ക് ഇടയ്ക്കിടെ തലവേദന വരുന്നതിന് കാരണം ബിപിയുമാകാം. അതുകൊണ്ട് തലവേദന അവഗണിക്കരുത്.
ഗര്‍ഭിണികള്‍ വണ്ണം വയ്ക്കുന്നതും ശരീരഭാരം കൂടുന്നതും സാധാരണമാണ്. ഇത് ശരീരത്തിന് ആയാസമുണ്ടാക്കും. ശരീരത്തിന്റെ തളര്‍ച്ച മനസിനേയും ബാധിക്കും. ഇതും തലവേദനയ്ക്ക് കാരണമാകാം.
ശരിയായ രീതിയില്‍ കിടക്കുകയും ഇരിക്കുകയും ചെയ്തില്ലെങ്കിലും തലവേദന വരാം. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ ശരീരഭാരം കൂടുമ്പോള്‍ ശരിയായ രീതിയില്‍ കിടന്നില്ലെങ്കില്‍ തലവേദനയും കഴുത്തു വേദനയും വരാന്‍ സാധ്യത കൂടുതലാണ്.
തലവേദന വരുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടുകയാണ് ഗര്‍ഭിണികള്‍ക്ക് നല്ലത്.



Click it and Unblock the Notifications
