Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭം അലസുന്നത് ഒഴിവാക്കാം

35 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലത്. പുകവലി, മദ്യം, മയക്കുമരുന്നുകള്‍, അമിതമായ കാപ്പികുടി, അമിതവണ്ണം എന്നിവയും ഗര്‍ഭം അലസുന്നതിന് കാരണമാകാറുണ്ട്. ഗര്‍ഭിണി ഇവയെല്ലാം പാടെ ഉപേക്ഷിക്കുക.
ഗര്‍ഭിണിയായ ഉടനെ ഡോക്ടറെ കാണുക. ഗര്ഭമലസാനുളള സാധ്യതയുണ്ടെങ്കില്‍ ഡോക്ടര്‍ വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും ആവശ്യമുള്ള മരുന്നുകള്‍ തരികയും ചെയ്യും. സെക്സും വ്യായാമവും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഫോളിക് ആസിഡ്, ധാതുക്കള്‍ എന്നിവയടങ്ങിയ ഗുളികകള്‍ ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.
ഗര്‍ഭപാത്രം ചുരുങ്ങുന്നതും സെര്‍വികല്‍ പ്രശ്നങ്ങളും ഗര്‍ഭം അലസുന്നതിന് കാരണമാകാറുണ്ട്. ഇവയ്ക്കുള്ള പരിഹാരം ഡോക്ടര്‍ക്ക് നിര്‍ദേശിക്കാനാകും. ചില പച്ചമരുന്നുകളും ഹോമിയോപ്പതി ചികിത്സാരീതിയും ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.
ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, കാല്‍സ്യവും പ്രോട്ടീനും കലര്‍ന്ന ഭക്ഷണം കഴിയ്ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക എന്നിവ ആരോഗ്യകരമായ ഗര്‍ഭത്തിനുള്ള മാര്‍ഗങ്ങളാണ്.



Click it and Unblock the Notifications
