Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുട്ടയും മീനും ഗര്‍ഭിണി കഴിയ്ക്കുമ്പോള്‍..

സാധാരണ ഗതിയില്‍ മത്സ്യം ആരോഗ്യകരമായ ഒരു ഭക്ഷണമാണ്്. മത്സ്യങ്ങള്‍ മിക്കവാറും പുഴകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ ആകും. ഇവയില്‍ പലതരം മാലിന്യങ്ങളും രാസവസ്തുക്കളും ഉണ്ടാകാന്‍ ഇടയുണ്ട്. ഇവ മത്സ്യങ്ങള്‍ കഴിയ്ക്കുകയും ചെയ്യും. ഇത്തരം മത്സ്യങ്ങള്‍ കഴിയ്ക്കുന്നത് ഗര്‍ഭിണിയ്ക്ക് നല്ലതല്ല. ഉപ്പിട്ട് സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളും വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. ഇതിനു പുറമെ മിക്കവാറും ധാരാളം ഉപ്പിട്ടായിരിക്കും വരുന്നത്.
മുട്ടയും മീനും ഇറച്ചിയും നല്ലപോലെ പാചകം ചെയ്തു കഴിയ്ക്കുകയും വേണം. അല്ലെങ്കില്‍ ഇവയിലുള്ള ബാക്ടീരിയ അബോര്ഷന് വരെ കാരണമാകും. കോഴിയിറച്ചി, ടര്‍ക്കിയിറച്ചി എന്നിവയില്‍ സാല്‍മൊനെല്ല എന്ന പേരിലുള്ള ബാക്ടീരിയയുണ്ട്. പാല് നല്ലപോലെ തിളപ്പിക്കാതെ കുടിച്ചാല്‍ ലിസ്റ്റീരിയ എന്ന പേരിലുള്ള ബാക്ടീരിയയുണ്ടാകും. ഇവ രണ്ടും അബോര്ഷന് വഴി വയ്ക്കുന്നവയാണ്.
പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങളും ഗര്‍ഭകാലത്ത് കഴിയ്ക്കുവാന്‍ നല്ലതല്ല. ഇവ ശരീരോഷ്മാവ് കൂട്ടുന്നവയാണ്. ശരീരോഷ്മാവ് കൂടുന്നത് അബോര്ഷന് ഇട വരുത്തും.
പായ്ക്കറ്റുകളിലുള്ള ജ്യൂസുകള്‍ വാങ്ങുമ്പോള്‍ അവ പാസ്ച്വറൈസ് ചെയ്തതാണോ എന്ന് നോക്കി വാങ്ങുക. കഴിവതും ഇത്തരം ജ്യൂസുകള്‍ ഒഴിവാക്കി ഫ്രഷ് ജ്യൂസുകള്‍ കുടിയ്ക്കുന്നതാണ് നല്ലത്.
ഭക്ഷണം തെരഞ്ഞെടുക്കുന്നതില മാത്രമല്ല അവ കഴിയ്ക്കുന്ന വിധവും ശ്രദ്ധിയ്ക്കണം. നല്ലപോലെ കഴുകിവൃത്തിയാക്കിയ ശേഷമെ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിയ്ക്കുവാന്‍ പാടുള്ളൂ. കാബേജ്, ചീര, കോളിഫഌവര്‍ തുടങ്ങിയവ ഉപ്പും മഞ്ഞള്പ്പൊടിയുമിട്ട ചൂടുവെള്ളത്തില്‍ ഇട്ടു വച്ച് ഉപയോഗിക്കുന്നതാണ ്നല്ലത്. ഇവയില്‍ പുഴുക്കളും ബാക്ടീരിയകളും പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
