Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭിണികള്ക്ക് ഫോളിക് ആസിഡ് പ്രധാനം

വൈറ്റമിന് ബി-9 എന്നാണ് ഫോളിക് ആസിഡ് അറിയപ്പെടുന്നത്. വൈററമിന് ബി കോംപ്ലക്സിന്റെ ഒരു ഭാഗമാണിത്. ശരീരത്തില് പുതിയ കോശങ്ങള് നിര്മിക്കുന്നത് ഫോളികാസിഡാണ്. ഗര്ഭാവസ്ഥയില് ശരീരത്തിന് സാധാരണ വേണ്ടതിനേക്കാളും പത്തിരട്ടി ഫോളിക് ആസിഡ് ആവശ്യമാണ്.
ചുവന്ന രക്താണുക്കളെ ഉണ്ടാക്കുന്നതും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്ത്തനത്തിനാവശ്യമായ സെറോട്ടോനിന് ഉല്പാദിപ്പിക്കുന്നതും ഫോളിക് ആസിഡാണ്.
ഗര്ഭിണിയായിക്കഴിഞ്ഞാല് ഫോളിക് ആസിഡിന്റെ അളവു കൂട്ടേണ്ടത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഫോളിക് ആസിഡ് ശരീരം കാത്തുവയ്ക്കുകയില്ല. ഗര്ഭസ്ഥ ശിശുവിന്റെ വളര്ച്ച വളരെ വേഗത്തിലാണ്. വളര്ച്ചയുടെ ഓരോ ഘട്ടത്തിലും പുതിയ കോശങ്ങള് ഉല്പാദിപ്പിക്കപ്പെടുന്നു. കുഞ്ഞിന് ആവശ്യമുള്ള ഫോളിക് ആസിഡ് ലഭിക്കുന്നത് അമ്മയിലൂടെയാണെന്നതിനാലാണ് ഗര്ഭിണികള് ഇതു കൂടുതല് കഴിക്കാന് പറയുന്നത്.
വെളളത്തിലലിയുന്ന വൈറ്റമിനായിതു കൊണ്ട് ഫോളിക് ആസിഡ് കൂടുതല് കഴിച്ചാലും ദോഷമില്ല.
ഫോളിക് ആസിഡ് കുറഞ്ഞാല് കുഞ്ഞിലത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കുഞ്ഞിന്റെ നാഡീവ്യവസ്ഥ ശരിയായ രീതിയില് പ്രവര്ത്തിക്കാതിരിക്കുകയും കാലുകള് തളരാനിടയാകുകയും ചെയ്യും.
ഫോളിക് ആസിഡിന്റെ കുറവു കൊണ്ട് സ്പൈനല്കോഡ് ശരിയായ രീതിയില് വളര്ച്ച പ്രാപിച്ചില്ലെങ്കില് അത് 'ഓപണ് സ്പൈനല് എന്ന അവസ്ഥയിലേക്കു നയിക്കും. കുട്ടിയുടെ താടിക്കും ഫോളിക് ആസിഡിന്റെ കുറവ് പ്രശ്നമുണ്ടാക്കാം. ഇതിന്റെ കുറവു മൂലം മാസം തികയാതെ പ്രസവിക്കാനും ഇടയുണ്ട്.
ഇലവര്ഗങ്ങള്, ബ്രോക്കോളി, പരിപ്പുവര്ഗങ്ങള് എന്നിവയില് ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
