Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയാണോ? ആദ്യ മൂന്നുമാസം വളരെ പ്രധാനം

ഗര്‍ഭിണിയാകുന്നതോടെ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍ക്ക് ആദ്യത്തെ മൂന്നുമാസം കടന്നുപോകാന്‍ അല്പം പ്രയാസപ്പെടേണ്ടി വരും. ഛര്‍ദി, മനംപുരട്ടല്‍, തലചുറ്റല്‍ തുടങ്ങിയവ മിക്കവര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
പലര്‍ക്കും ചിലപ്പോള്‍ ഗര്‍ഭിണിയാണോ എന്നു തിരിച്ചറിയുവാന്‍ തുടക്കത്തില്‍ സാധിക്കില്ല. മാസമുറ തെറ്റുന്നതു മാത്രമല്ല, മനംപുരട്ടുക, പ്രത്യേകിച്ചും മോണിംഗ് സിക്നസ്, ചില പ്രത്യേക തരം ഭക്ഷണങ്ങളോട് താല്പര്യം, ചില ഭക്ഷണങ്ങളോട് താല്പര്യക്കുറവ് എന്നിവയും ഗര്‍ഭത്തിന്റെ ലക്ഷണങ്ങളാണ്. പ്രൊജസ്ട്രോണ്‍ കൂടുന്നതു കൊണ്ട് മലബന്ധം, സ്തനങ്ങള്‍ മൃദുലമാവുക തുടങ്ങിയവയും ഗര്‍ഭലക്ഷണങ്ങള്‍ തന്നെ.
മൂത്രപരിശോധന വഴി ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയാം. ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രഗ്നന്‍സി കിറ്റുകളും ഇപ്പോള്‍ ലഭ്യമാണ്.
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഡോക്ടറെ കാണുവാന്‍ വൈകിക്കരുത്. ഡോക്ടറെ കാണുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പലതുണ്ട്.
ആദ്യമായി പാരമ്പര്യമായി രോഗങ്ങളെന്തെങ്കിലുമുണ്ടെങ്കില് അക്കാര്യം ഡോക്ടറെ അറിയിക്കണം. പ്രമേഹമോ മറ്റ് ജനിതിക പ്രശ്നങ്ങളോ പാരമ്പര്യമായിട്ടുണ്ടെങ്കില് ഇക്കാര്യം അറിഞ്ഞിരിക്കുന്നത് വേണ്ട രീതിയിലുള്ള ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടറെ സഹായിക്കും.
ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കാന്‍ തുടക്കത്തില്‍ തന്നെ അള്‍ട്രാസൗണ്ട് സ്കാന്‍ നടത്താറുണ്ട്. ഇത് നടത്തിയ ശേഷം വിശദാംശങ്ങള്‍ ഡോക്ടറോട് ചോദിച്ചു മനസിലാക്കണം.
സാധാരണ ഫോളിക് ആസിഡ് അടങ്ങിയ ഗുളികകള്‍ ആദ്യത്തെ മൂന്നുമാസം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗുളികകള്‍ കഴിയ്ക്കുക.
ഏതെല്ലാം തരം ഭക്ഷണസാധനങ്ങള്‍ കഴിക്കണം, ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമെന്നും ഡോക്ടറോട് ചോദിച്ചു മനസിലാക്കുക. പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങളാണ്.
ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്നു മാസം കഴിവതും യാത്രകള്‍ ഒഴിവാക്കുകയാണ് നല്ലത്.
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച പ്രധാനമായും നടക്കുന്നത് ആദ്യത്തെ മൂന്നുമാസങ്ങളിലായതു കൊണ്ട് ഇക്കാലം വളരെ പ്രധാനമാണെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
