Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവം എളുപ്പമാക്കാന്‍ വ്യായാമം

പെല്‍വിക് മസിലുകള്‍ അകലുമ്പോഴാണ് പ്രസവം എളുപ്പത്തില്‍ നടക്കുക. ചിലരില്‍ മസിലുകള്‍ക്ക് ദൃഢത കൂടുതലായിരിക്കും. അപ്പോഴാണ് പ്രസവവേദന അധികമാവുക. പെല്‍വിക് മസിലുകളുടെ എളുപ്പത്തില്‍ വഴങ്ങുവാന്‍ ചെയ്യാവുന്ന ചില വ്യായാമാങ്ങളുണ്ട്.
നീന്തുന്നത് ഗര്‍ഭിണികള്‍ക്ക് ഏറ്റവും ചേര്‍ന്ന വ്യായാമമാണ്. വെളളത്തിനുള്ളില് ശരീരഭാരം കുറവായേ അനുഭവപ്പെടുകയുള്ളൂ. ഇത് കൈകളും കാലുകളും എളുപ്പത്തില്‍ ചലിപ്പിക്കാന്‍ സഹായിക്കും. വെള്ളത്തിന്റെ മര്‍ദം കാരണമാണ് ശരീരഭാരം കുറവായി അനുഭവപ്പെടുന്നത്. നീന്തല്‍ ഗര്‍ഭിണികളിലെ ആത്മവിശ്വാസം കൂട്ടുവാനും സഹായിക്കും.
ഗര്‍ഭിണിക്കു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഭക്ഷണവും ഹോര്‍മോണുകളും കാരണം ഗര്‍ഭിണികളില്‍ കൊഴുപ്പു കൂടുന്നതും അങ്ങനെ തടി വയ്ക്കുന്നതും സാധാരണമാണ്. തടി കൂടുന്നത് പ്രസവവും കൂടുതല്‍ പ്രയാസമാക്കും. നടക്കുന്നത് കൊഴുപ്പു കുറയ്ക്കുകയും മസിലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ശ്വസനത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നടപ്പ് ഏറെ ഗുണം ചെയ്യും.
ഏറോബിക്സ് ഗര്‍ഭിണികള്‍ക്ക് ചെയ്യാന്‍ പറ്റിയ വ്യായാമമുറയാണ്. ഏറോബിക്സിലെ സ്ട്രെച്ചിംഗ് ഗര്‍ഭിണികള്‍ക്ക് സാധാരണ ഉണ്ടാകുന്ന കാല്‍വേദന കുറയ്ക്കുവാന്‍ സഹായിക്കും. ശരീരത്തിന് ബലം ലഭിക്കുവാനും ഇത് നല്ലതാണ്. നിലത്തു കിടന്ന് ചെയ്യാവുന്ന കെജല്‍ വ്യായാമങ്ങള്‍ പെല്‍വിക് മസിലുകള്‍ എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാന്‍ സഹായിക്കും.
റിലാക്സു ചെയ്യുന്നത് പ്രസവം എളുപ്പമാക്കും. ശരീരവും മനസും ടെന്ഷനില് നിന്ന് മോചിപ്പിക്കുവാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
