Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗര്‍ഭിണിക്ക് വൈകാരികക്ഷോഭമുണ്ടാക്കാതെ ശ്രദ്ധിക്കുക

ചിലപ്പോഴെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഗര്‍ഭിണിയാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് നമുക്കു വേണ്ടായിരുന്നു എന്നര്‍ത്ഥം വരുന്ന സംസാരങ്ങള്‍ പങ്കാളി ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. കുഞ്ഞിന് തന്റെ മാത്രം ഉത്തരവാദിത്വമാണെന്ന തോന്നല്‍ ഗര്‍ഭിണിയില്‍ ഉണ്ടാകാന്‍ ഇത് ഇട വരുത്തും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അത് അമ്മയാകാന്‍ പോകുന്ന സ്ത്രീയോട് ഈ സമയത്ത് ചര്‍ച്ച് ചെയ്യാതിരിക്കുകയാണ് നല്ലത്. കുഞ്ഞ് ഒരു ബാധ്യതയായി ഭര്‍ത്താവ് കരുതുന്നത് ഏതു സ്ത്രീക്കാണ് സഹിക്കുവാന്‍ പറ്റുക.
ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീകളോട് ജോലി ഉപേക്ഷിക്കാന്‍ പറയാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ സ്വന്തം താല്പര്യത്തിന് മുന്‍ഗണന കൊടുക്കുവാന്‍ അനുവദിക്കുക. പ്രസവശേഷം കുഞ്ഞിന്റെ ഉത്തരവാദിത്വം കൂടി നോക്കി എപ്പോള്‍, എങ്ങനെ ജോലിക്കു പോകും തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം ഇഷ്ടത്തിന് വിടുക. അഭിപ്രായം ചോദിച്ചാല്‍ മാത്രം പറയുക. ജോലിക്ക് പോകാതിരിക്കുന്നതും പോകുന്നതും പ്രശ്നങ്ങളായി കാണുന്നവര്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ ടെന്‍ഷനുണ്ടാക്കും.
സൗന്ദര്യത്തെപ്പറ്റി കൂടുതല്‍ ബോധവതികളാണ് സ്ത്രീകള്‍. ഗര്‍ഭ, പ്രസവ സമയത്ത് വണ്ണം വയ്ക്കുന്നതും സ്വാഭാവികം. ഇനി ഈ വണ്ണം കുറയുമോ, വല്ലതെ തടി വച്ചോ തുടങ്ങിയ രീതിയിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക.
അമ്മയുടെ മാനസിക ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നുള്ളതു കൊണ്ട് ഗര്‍ഭിണിക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കാനും പരമാവധി സന്തോഷം നല്‍കാനും ശ്രമിക്കുക.



Click it and Unblock the Notifications
