Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭനിരോധന ഗുളികകളെ കുറിച്ച് അറിയൂ

ആഗ്രഹിക്കാത്ത ഗര്ഭം ഒഴിവാക്കാന് കൂടുതല് ഉപയോഗിച്ചു വരുന്നത് ഐ പില് ആണ്. ലൈംഗികബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളില് ഈ ഗുളിക കഴിച്ചാല് ഗര്ഭധാരണം ഒഴിവാക്കാമെന്നതാണ് ഗുണം. ഇന്ത്യയില് 50-75 രൂപ നിരക്കുകളില് ഐ പില്ലുകള് ലഭ്യമാണ്.
ഐ പില്ലിന് ബദലായി മാന്കൈന്ഡ് ഫാര്മസി പുറത്തിറക്കിയ ഗുളികയാണ് അണ്വാണ്ടഡ് 69. സെക്സിന് ശേഷം 69 മണിക്കൂറിനുള്ളില് ഈ ഗുളിക കഴിച്ചാല് ഗര്ഭധാരണം തടയും. ഒരു പാക്കറ്റ് അണ്വാണ്ടഡ് 69ന് 377 രൂപയാണ് വില.
72 മണിക്കൂറിനുളളില് കഴിച്ചാല് ഗര്ഭധാരണം തടയുന്ന ഒന്നാമ് T-പില് 72 എന്ന ഗുളിക. ഇത് 90 ശതമാനം ഫലപ്രദമാണെന്നാണ് വാദം. 68 രൂപയാണ് ഇതിന്റെ വില.
പ്രിവന്റോള് എന്ന പേരില് ലഭിക്കുന്ന പില് മൂന്നു ദിവസം വരെ ഗര്ഭധാരണത്തില് നിന്ന് സംരക്ഷണം നല്കും. എച്ച്എല്എല് ലൈഫ്കെയര് പ്രൊഡക്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
ട്രസ്റ്റണ് എന്ന പേരില് മോണിംഗ് ആഫ്റ്റര് പില് ലഭിക്കും. ഒരു പായ്ക്കറ്റില് രണ്ടു പില്സ് ആണ് അടങ്ങിയിരിക്കുന്നത്. ഇത് ഗര്ഭധാരണം തടയാന് സഹായിക്കുന്നു.
നൂറു ശതമാനം സുരക്ഷിതമാണെന്ന അവകാശവാദത്തോടെയാണ് ഇത്തരം ഗുളികകള് പുറത്തിറക്കുന്നതെങ്കിലും ചിലപ്പോഴെങ്കിലും അപൂര്വം ചിലരിലെങ്കിലും ഇത് ഉദ്ദേശിച്ച ഫലം നല്കാതിരിക്കുന്നുണ്ട്. ഏതു തരം ഗുളികയാണെങ്കിലും ഡോക്ടറുടെ നിര്ദേശപ്രകാരം മാത്രം കഴിയ്ക്കുന്നതായിരിക്കും സുരക്ഷിതം.



Click it and Unblock the Notifications
