Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയിലെ കാല്‍വേദന; കാരണം, പരിഹാരം

രാത്രിയിലാണ് കാല്‍വേദനയും മസില് വേദനയും കൂടുതലാവുക. കിടക്കുന്ന സമയത്ത് അത്രസമയം ഭാരം താങ്ങിയിരുന്ന കാലിലെ മസിലുകള്‍ പെട്ടെന്ന് അയയുന്നു. അതാണ് രാത്രിയില്‍ കാല്‍വേദന കൂടുന്നതിന് കാരണം.
ഗര്‍ഭപാത്രം വികസിക്കുന്നതും കാലുവേദനയ്ക്ക് കാരണമാകുന്നുണ്ട്. ഗര്‍ഭപാത്രം വികസിക്കുമ്പോള്‍ സ്വാഭാവികമായും കാലുകളിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങും. ഇത് കാലുകളിലേക്കുള്ള രക്തപ്രവാഹത്തെയും ബാധിക്കും. രക്തപ്രവാഹം കുറയുന്നത് കാല്വേദനയുണ്ടാക്കും.
മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ കുറയുന്നതും കാല്‍വേദനയ്ക്ക് കാരണമാകും.
ഗര്‍ഭിണികള്‍ സോഡ, മാംസം, വറുത്ത സാധനങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും കാല്‍വേദനയ്ക്ക് കാരണമായേക്കാം. ഇവയിലെ ഫോസ്ഫറസാണ് കാല്ൃ വേദനയുണ്ടാക്കുന്നത്.
കാലുകള്‍ക്കുള്ള ലളിതവ്യായാമങ്ങള് വേദന കുറയ്ക്കും. ഉണര്ന്നെഴുന്നേല്ക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുന്‍പും കാലുകള്‍ നീട്ടുന്നതും നല്ലതാണ്. കാലുകള്‍ അധികനേരം വളച്ചു വച്ചിരിക്കരുത്. കാല് ഒരേ നിലയില്‍ അധികനേരം വയ്ക്കരുത്.
ഉറങ്ങുന്നതിന് മുന്‍പ് കാല് ചൂടുവെള്ളത്തില്‍ അല്പനേരം ഇറക്കിവയ്ക്കുന്നത് കാലവേദന കുറയ്ക്കും.
ദിവസവും അല്പനേരം നടക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. കാല്‍വേദന കുറയുവാന്‍ പറ്റിയ ലളിതമായ വ്യായാമം കൂടിയാണിത്.
പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിയ്ക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും വേണം.



Click it and Unblock the Notifications
