Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
അബോര്ഷന് ശേഷം ഗര്‍ഭിണിയാകാന്‍ ഇടവേള നന്ന്

എന്നാല്‍ അബോര്ഷന് ശേഷം ഗര്‍ഭം ധരിക്കാന്‍ അല്പം ഇടവേള നല്ലതാണ്. ഗര്‍ഭച്ഛിദ്രം ഒരു സ്ത്രീയുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് കോട്ടം വരുത്തുന്നുണ്ട്. അബോര്ഷന് ശേഷം ആദ്യം വേണ്ടത് ഈ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ്.
ശാരീരിക ആരോഗ്യത്തിന് ആരോഗ്യകരമായ ഗര്‍ഭത്തില്‍ മുഖ്യപങ്കാണുള്ളത്. അബോര്ഷന് ശേഷം സ്ത്രീയൂടെ ശരീരവും ഗര്‍ഭപാത്രവും പൊതുവെ ദുര്‍ബലമായിരിക്കും. ശരിയായ ഭക്ഷണവും വിശ്രമവും ആരോഗ്യം വീണ്ടെടുക്കാന്‍ പ്രധാനമാണ്.
അബോര്ഷന് ശേഷം ചിലരില്‍ രണ്ടാഴ്ച വരെ ബ്ലീഡിംഗ് ഉണ്ടാകും. ആദ്യത്തെ മൂന്നുമാസത്തിനിടെയാണ് അബോര്ഷന് നടന്നതെങ്കില്‍ ആറാഴ്ച വരെ ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ശരീരത്തിന് പൂര്‍ണമായ വിശ്രമം ആവശ്യമാണ്. അല്ലെങ്കില്‍ അത് യൂട്രസിന്റെ ആരോഗ്യത്തെ ബാധിക്കും.
വീണ്ടും ശരിയായ വിധത്തില്‍ മാസമുറ തുടങ്ങിയാല്‍ നിങ്ങളുടെ ഗര്‍ഭപാത്രം വീണ്ടും ഗര്‍ഭം ധരിക്കാന്‍ തയ്യാറായെന്നാണ് കാണിക്കുന്നത്. എന്നാല്‍ ചിലരില്‍ അബോര്ഷന് ശേഷം അണുബാധ, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് പൂര്‍ണമായും ഡോക്ടറെ കണ്ട് ചികിത്സിച്ച് മാറ്റിയ ശേഷം മാത്രമെ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കാവൂ. അല്ലെങ്കില്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് കുഴപ്പമുണ്ടാക്കും.



Click it and Unblock the Notifications
