Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭിണിയായ ഭാര്യയ്ക്ക് ശ്രദ്ധ വേണം

ശാരീരികമായി മാത്രമല്ലാ, മാനസികമായും ഒരുപാട് മാറ്റങ്ങള്‍ ഗര്ഭിണിക്കുണ്ടാകും. ചിലപ്പോള്‍ ദേഷ്യപ്പെടും, ചിലപ്പോള്‍ കരയും. ഇതെല്ലാം ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാണ്. ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ സമചിത്തത പാലിക്കേണ്ടത് ഭര്‍ത്താവാണ്. പ്രത്യേകിച്ച് ആദ്യത്തെ ഗര്‍ഭമാണെങ്കില്‍ മാറ്റങ്ങളുള്ക്കൊള്ളാന് അല്പം സമയം ഗര്‍ഭിണിയ്ക്കും വേണം. ഇത് മനസിലാക്കി വേണം ഭര്‍ത്താവ് പെരുമാറാന്‍.
ഭാര്യയ്ക്ക് ദേഷ്യം വരുമ്പോള്‍ ഒപ്പം ഭര്‍ത്താവും ദേഷ്യപ്പെടാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിക്കുക. ഭാര്യയെ ദേഷ്യപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കുക.
ഇഷ്ടമില്ലാത്ത പെരുമാറ്റങ്ങള്‍ ഗര്‍ഭിണിയായ ഭാര്യയില്‍ നിന്നുണ്ടായാല്‍ ക്ഷമിക്കുക. കാരണം ഗര്‍ഭകാലം ടെന്‍ഷന്‍ ഒഴിവാക്കേണ്ട സമയമാണ്. അതല്ലെങ്കില്‍ അത് കുഞ്ഞിനേയും അമ്മയേയും ബാധിക്കും.
വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതും ഉത്തരവാദിത്വങ്ങള്‍ മറക്കുന്നതും ചില ഗര്‍ഭിണികളെങ്കിലും ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഭര്‍ത്താവിന് കൂടുതല്‍ ശ്രദ്ധിക്കാം. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാം.
ശാരീരിക അസ്വസ്ഥതകളുടെ സമയം കൂടിയാണിത്. ഛര്‍ദിയും തലചുറ്റലും ക്ഷീണവും തോന്നുന്ന സമയം. അതുകൊണ്ട് വീട്ടുജോലികളില്‍ ഭര്‍ത്താവിന് സഹായിക്കാം. ചിലര്‍ക്ക് തനിയെ പാകം ചെയ്ത ഭക്ഷണം കഴിയ്ക്കുവാന്‍ പറ്റില്ല. ഭാര്യയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ സാധിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് ഉണ്ടാക്കിക്കൊടുക്കാം.
ഭാര്യയോട് സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ട സമയമാണിത്. അമ്മയുടെ ആരോഗ്യവും മാനസിക നിലയും ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ബാധിക്കുമെന്ന് എപ്പോഴും ഓര്‍മിക്കുക. ഗര്‍ഭിണിക്ക് ചുറ്റും എപ്പോഴും സമാധാന അന്തരീക്ഷം സൃഷ്ടിക്കുക. അച്ഛനെന്ന നിലയില്‍ ഗര്‍ഭസ്ഥ ശിശുവിനു വേണ്ടി ചെയ്യാവുന്ന കാര്യങ്ങളാണിതെന്ന് മനസിലാക്കുക.



Click it and Unblock the Notifications
