Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനാകൃതി വീണ്ടെടുക്കാന് മുലയൂട്ടല്

ഗര്ഭാവസ്ഥയില് മാറിടങ്ങള്ക്ക് വലിപ്പമേറുക സ്വാഭാവികമാണ്. കുഞ്ഞിനെ മുലയൂട്ടാനായി ശരീരം മുന്കൂട്ടി ഒരുങ്ങുന്നതായി വേണമെങ്കില് ഇതിനെ കാണാം. മാറിടവലിപ്പം കുറഞ്ഞാല് കുഞ്ഞിന് മുലപ്പാല് ലഭിക്കുന്നതു കുറയുമോയെന്ന കാര്യത്തിലും ചില സ്ത്രീകള്ക്ക് ആശങ്കയുണ്ടാകാറുണ്ട്. എന്നാല് മാറിടവലിപ്പവും പാലുമായി ബന്ധമില്ലെന്നതാണ് സത്യം.
മുലയൂട്ടുന്നത് സ്തനഭംഗിയെ ബാധിക്കുമോയെന്ന സംശയം പരക്കെയുള്ളതാണ്. സ്തനഭംഗി കാത്തുസൂക്ഷിക്കാന് മുലയൂട്ടല് സഹായിക്കുമെന്നതാണ് സത്യം. ഗര്ഭകാലത്ത് സ്തനങ്ങള്ക്കുണ്ടാകുന്ന വലിപ്പവ്യത്യാസം കുഞ്ഞിന് മുലയൂട്ടുന്നതോടെ പൂര്വസ്ഥിതിയില് വന്നെത്തും.
ചില സ്ത്രീകൡ മുലഞെട്ട് ഉള്ളിലോട്ട് വലിഞ്ഞിരിക്കും. ഇത് കുഞ്ഞിന് പാല് കുടിക്കാന് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതുകൊണ്ട് ഗര്ഭിണിയായിരിക്കുമ്പോള് എണ്ണ പുരട്ടി മുലക്കണ്ണ് പുറത്തേക്ക് വലിക്കുന്നത് നല്ലതാണ്.
ഗര്ഭകാലത്തും പ്രസവശേഷവും പാകത്തിനുള്ള ബ്രാ ധരിക്കേണ്ടത് പ്രധാനമാണ്. സ്തനഭംഗി കാത്തുസൂക്ഷിക്കാന് ഇത് സഹായിക്കും. അയഞ്ഞ ബ്രായ്ക്ക് സ്തനങ്ങളെ താങ്ങാന് സാധിക്കില്ല. വല്ലാതെ മുറുകിയ ബ്രാ രക്തപ്രവാഹം തടസപ്പെടുത്തുകയും സ്തനത്തില് പാടുകളും മുഴകളുമുണ്ടാക്കുകയും ചെയ്യും.



Click it and Unblock the Notifications
