Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മദ്യപാനം അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിക്കും

ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്നു മാസങ്ങളില്‍ വെറും നാലഞ്ച് ഗ്ലാസ് മദ്യം കഴിച്ചാല്‍ തന്നെ ഗര്‍ഭം അലസാനുള്ള സാധ്യത കൂടും. അണ്ഡത്തെ സംരക്ഷിക്കുന്നത് സൈറ്റോപ്ലാസം എന്നൊരു ആവരണമാണ്. മദ്യം സൈറ്റോപ്ലാസത്തെ ദുര്‍ബലപ്പെടുത്തുകയും അങ്ങനെ അബോര്ന് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
അബോര്ഷനായില്ലെങ്കില് തന്നെ മദ്യം ഗര്‍ഭസ്ഥ ശിശുവിന് മറ്റു പല ദോഷങ്ങളും വരുത്തുന്നുണ്ട്. ശാരീരിര, മാനസിക വൈകല്യങ്ങളും ശരിയായ പ്രവര്‍ത്തിക്കാത്ത നാഡീവ്യവസ്ഥയും കുഞ്ഞിന് മദ്യം കാരണം വരാവുന്ന പ്രശ്നങ്ങളാണ്. കുഞ്ഞിനെ മാത്രമല്ല, അമ്മയേയും മദ്യം ബാധിക്കും.
ഗര്‍ഭത്തിനു മാത്രമല്ലാ, പ്രത്യുല്പാദന ശേഷിക്കു കൂടി മദ്യപാനം ദോഷം ചെയ്യും. മദ്യപിക്കുന്ന സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത ഏറെയാണ്. അണ്ഡോല്‍പാദനത്തെയും അണ്ഡാശയത്തെയും മദ്യം ബാധിക്കും.
ആദ്യമൂന്നു മാസം കഴിഞ്ഞാല്‍ മദ്യപിച്ചാലും അബോര്ഷന് നടക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ മദ്യം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യതകള്‍ കുറവല്ല. അതുകൊണ്ട് ഗര്ഭിണിയാകുവാന് തയ്യാറെടുക്കുമ്പോഴേ മദ്യം പൂര്‍ണമായും ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.



Click it and Unblock the Notifications
