Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭകാലത്ത് പപ്പായയും പൈനാപ്പിളും വേണ്ട

മുത്തശ്ശിമാര്‍ വെറുതേ വിഡ്ഢിത്തരം പറയുകയാണെന്ന് പറയുന്ന പുതുതലമുറ ഗര്‍ഭിണികള്‍ കുറവല്ല.എന്നാല്‍ പപ്പായയുടെയും മറ്റും കാര്യത്തല്‍ ഈ ഉപദേശത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നതാണ് സത്യം.
പപ്പായയും പൈനാപ്പിളും മറ്റും ഗര്‍ഭകാലത്ത് കഴിയ്ക്കാതിരിക്കുന്ന നല്ലതാണെന്ന് പല പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പച്ചപപ്പായയും, പകുതി പഴുത്ത പപ്പായയും ഗര്‍ഭിണികള്‍ കഴിച്ചാല്‍ അത് ഗര്‍ഭമലസാന്‍ കാരണമാകും.
ഇവയിലടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗര്‍ഭാശയം ചുരുങ്ങുന്നതിന് കാരണമാവുകയും അതുവഴി ഗര്‍ഭം അലസുകയുമാണ് ചെയ്യുക. എന്നാല്‍ നന്നായി പഴുത്ത പപ്പായ ഗര്‍ഭിണികള്‍ക്ക് കഴിക്കാമെന്നാണ് പറയുന്നത്. ഇതിലുള്ള വൈറ്റമിന്‍ സിയും ന്യൂട്രിജനുകളും പൊതുവേ ഗര്‍ഭിണികളിലുണ്ടാകുന്ന മലബന്ധം, നെഞ്ചെരിച്ചില്‍ എന്നീ അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണത്രേ.
പൈനാപ്പിളില്‍ അടങ്ങി ബ്രൊമെലിന് പ്രസവം നേരത്തെ നടക്കാന്‍ ഇടയാക്കും. ഗര്‍ഭകാലഘട്ടത്തിന്റെ തുടക്കത്തില്‍ ഏതായാലും പൈനാപ്പിള്‍ ഒഴിവാക്കണം. പ്രസവമടുക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് പൈനാപ്പിള്‍ ജ്യൂസ് കഴിക്കാം. ഏത് പഴങ്ങള്‍ കഴിക്കുമ്പോഴും നന്നായി കഴുകി വൃത്തിയാക്കിയശേഷം കഴിക്കുന്നതാണ് നല്ലത്.
ഗര്‍ഭകാലത്ത് എന്തൊക്കെ കഴിയ്ക്കാമെന്നും കഴിയ്ക്കരുതെന്നും സ്വന്തം ഡോക്ടറോട് തന്നെ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്. ഒപ്പം വീട്ടിലുള്ള മുതിര്‍ന്നവരുടെ വാക്കുകളെ തള്ളിക്കളയാതെയുമിരിക്കാം. അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന അറിവുകളാണ് അവര്‍ പലപ്പോഴും പുതിയ തലമുറയ്ക്ക് കൈമാറുന്നത്. അതുകൊണ്ടുതന്നെ പലതും അടിസ്ഥാനരഹിതമാകാന് സാധ്യത കുറവാണ്.



Click it and Unblock the Notifications
