Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് ജങ്ക് ഫുഡ് വേണ്ട
ഒരു കുഞ്ഞിന് ജന്മം നല്കാന് ഒരുങ്ങുകയാണോ നിങ്ങള്‍, ആണായാലും പെണ്ണായാലും കുഞ്ഞ് നല്ല ആരോഗ്യമുള്ളതായിരിക്കണമെന്നുതന്നെയല്ലേ ആഗ്രഹിക്കുന്നത്. എങ്കില്‍ നിങ്ങളുടെ ഭക്ഷണരീതിയില്‍ അല്പം ശ്രദ്ധിക്കുക.
പോഷകാംശമുള്ള ഭക്ഷണം തന്നെയായിരിക്കം നിങ്ങള്‍ കഴിയ്ക്കുന്നത്. എന്നാല്‍ എന്ത് കഴിയ്ക്കാതിരിക്കണമെന്ന കാര്യത്തില്‍ക്കൂടി ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. ചോക്ലേറ്റ്, വേഫര്‍, ബിസ്കറ്റ് തുടങ്ങിയ ആഹാരവസ്തുക്കള്‍ കൂടുതലായി കഴിയ്ക്കുന്നശീലമുണ്ടെങ്കില് എത്രയും പെട്ടന്ന് ഇതവസാനിപ്പിക്കുക.
ഗര്‍ഭകാലത്ത് ജങ്ക് ഫുഡ് കഴിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിങ്ങള്‍ ഇത്തരം ഭക്ഷണം കഴിയ്ക്കുന്നത് മൂലം ഒരുപക്ഷേ കുഞ്ഞ് അതിന്റെ ജീവിതകാലം മുഴുവനും രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടേണ്ടിവരും.
ബ്രിട്ടനിലാണ് ഇതുസംബന്ധിച്ച് പഠനം നടന്നത്. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നവജാതശിശുക്കളില്‍ പ്രമേഹം, പൊണ്ണത്തടി എന്നിവയുണ്ടാകുന്നതിനും അവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ധിക്കുന്നതിനും ഇടയാക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ് മുലയൂട്ടുന്ന കാലയളവിലും കുഞ്ഞിന്റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത് അമ്മയുടെ ആഹാരരീതിയാണ്.
അതുകൊണ്ട് തന്നെ ഇക്കാലത്ത് ഭക്ഷണത്തില്‍ വളരെക്കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്താണോ കഴിയ്ക്കുന്നത് അതാണ് നിങ്ങള്‍ എന്നുപറയുന്നതുപോലെ ഗര്‍ഭകാലത്ത് എന്താണോ നിങ്ങളുടെ അമ്മ കഴിയ്ക്കുന്നത് അതാണ് നിങ്ങളുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നതെന്നും പറയാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചോക്ലേറ്റും, വേഫേസും മറ്റും കാണുമ്പോള്‍ കൊതിതോന്നുന്നുവെങ്കില്‍ സ്വയം നിയന്ത്രിയ്ക്കുക ഈ ത്യാഗം നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, നിങ്ങളുടെ കുഞ്ഞിനു വേണ്ടി കൂടിയാണെന്നോര്‍ക്കുക.



Click it and Unblock the Notifications
