Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികള്‍ കണ്ണീര് സീരിയല്‍ കാണാമോ?
രാത്രിയില്‍ ഞെട്ടിക്കരയുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഡോ. ഇളങ്കോയെ ഇത്തരമൊരു പഠനത്തിന് പ്രേരിപ്പിച്ചത്. ഒമ്പത് മാസം ഗര്‍ഭിണികളായ മൂന്ന് ഗ്രൂപ്പ് സ്ത്രീകളെ ഡോ. ഇളങ്കോ പഠനത്തിന് വിധേയമാക്കി.
ഇതില്‍ ഒരു ഗ്രൂപ്പില്‍പെട്ട സ്ത്രീകള്‍ രാത്രിയില്‍ രണ്ട് മണിക്കൂര്‍ നേരം ടിവി കാണുന്നവരാണ്. രണ്ടാമത്തെ ഗ്രൂപ്പ് രാത്രിയില്‍ അരമണിക്കൂര്‍ മാത്രം ടിവി കാണുന്നവരാണ്. മൂന്നാമത്തെ ഗ്രൂപ്പ് സ്ത്രീകള്‍ തീരെ ടിവി കാണാത്തവരും.
ഇതില്‍ രണ്ട് മണിക്കൂര്‍ നേരം ദിവസവും ടിവി കാണുന്ന സ്ത്രീകള്‍ക്ക് പിറന്ന കുട്ടികള്‍ രാത്രിയില്‍ തുടര്‍ച്ചയായി ഞെട്ടിക്കരയുന്നവരായിരുന്നു. രാത്രിയില്‍ ഈ കുട്ടികള്‍ കുറഞ്ഞത് 20 തവണയെങ്കിലും ഞെട്ടിക്കരയുന്നതായി പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍ ഈ കുട്ടികള്‍ പകല്‍ സ്വസ്ഥമായി ഉറങ്ങുന്നുമുണ്ട്. വിശദീകരിക്കാനാവാത്ത ഏതോ ഒരു തരം അരക്ഷിതാവസ്ഥ മൂലമാണ് ഈ കുട്ടികള്‍ ഞെട്ടിക്കരയുന്നതെന്നും പഠനം പറയുന്നു.
അരമണിക്കൂര്‍ ടിവി കാണുന്ന ഗര്‍ഭിണികളുടെയും തീരെ ടിവി കാണാത്തവരുടെയും കുട്ടികള്‍ രാത്രിയില്‍ ഞെട്ടിക്കരയുന്നില്ലെന്നും പഠനത്തില്‍ തെളിഞ്ഞു. ഈ കുട്ടികള്‍ മുലകുടിച്ച് ഉറങ്ങിയാല്‍ പിന്നെ രാത്രി ഞെട്ടി എഴുന്നേല്ക്കാറില്ല.



Click it and Unblock the Notifications
