For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ശേഷം ഗര്‍ഭമുറപ്പിക്കേണ്ട കാലയളവ് എത്ര?

By Aparna
|

ഗര്‍ഭധാരണം എന്നുള്ളത് സ്ത്രീകളുടെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു സമയം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ്. ആര്‍ത്തവം തെറ്റി അടുത്ത ദിവസം മൂത്ര പരിശോധന നടത്തിയാല്‍ ഗര്‍ഭധാരണം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഒരു സ്ത്രീക്ക് അതിന് മുന്‍പ് തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യ ലക്ഷണം സാധാരണയായി ആര്‍ത്തവം ഇല്ലാത്ത അവസ്ഥയാണ്.

അണ്ഡോ്പാദനത്തിന് ശേഷം 17-ാമത്തെ ദിവസം തന്നെ ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അണ്ഡോത്പാദനത്തിനു മുമ്പുള്ള 17 ദിവസത്തെ ഗര്‍ഭകാല ലക്ഷണങ്ങളില്‍ ഇംപ്ലാന്റേഷന്‍ രക്തസ്രാവം, മലബന്ധം, സ്തനം, മുലക്കണ്ണിലെ സെന്‍സിറ്റീവിറ്റി, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. നിങ്ങളുടെ അണ്ഡോത്പാദനം നിരീക്ഷിക്കുന്നത് സ്വാഭാവികമായും ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ബീജക്കുറവോ, ഗര്‍ഭധാരണത്തിന് ഇത്ര ബീജം നിര്‍ബന്ധം

എന്നാല്‍ സാധാരണ അവസ്ഥയില്‍ എന്താണ് ഇതിന്റെ ലക്ഷണള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭധാരണത്തിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഗര്‍ഭലക്ഷണങ്ങള്‍ ലൈംഗിക ബന്ധത്തിന് ശേഷം എത്ര സമയം കഴിഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കും എന്നുള്ളത് പലര്‍ക്കും അറിയില്ല. ഗര്‍ഭലക്ഷണങ്ങള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. എപ്പോള്‍ മുതല്‍ ലക്ഷണങ്ങള്‍ കാണാം എന്ന് നമുക്ക് നോക്കാം.

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങളാണ് ആദ്യം തിരിച്ചറിയേണ്ടത്. നിങ്ങളുടെ നിപ്പിള്‍ വളരെയധികം സെന്‍സിറ്റീവ് ആയി മാറുന്നുണ്ട്. ഇത് കൂടാതെ സ്തനങ്ങളില്‍ ചെറിയ രീതിയില്‍ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. നിപ്പിള്‍ ഓരോ സമയം കഴിയുന്തോറും ഇരുണ്ട നിറമായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് കൂടാതെ സ്തനങ്ങളില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഗര്‍ഭലക്ഷണങ്ങൡല്‍ പ്രധാനപ്പെട്ടതാണ്.

സ്തനങ്ങളിലെ ഭാരം

സ്തനങ്ങളിലെ ഭാരം

ഗര്‍ഭാവസ്ഥയുടെ ആദ്യ മാസങ്ങളില്‍ അവരുടെ സ്തനങ്ങള്‍ നിറയുന്നത് പോലെയും ഭാരം കൂടിയതു പോലെയും അനുഭവപ്പെടുന്നുണ്ട്. ഇത് സാധാരണ ആര്‍ത്തവത്തിന് മുന്‍പും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ സ്തനങ്ങളിലെ പാല്‍ ഗ്രന്ഥികളുടെയും എണ്ണവും വലുപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്ത്രീകളില്‍ സ്തനങ്ങള്‍ നിറഞ്ഞത് പോലെ കാണപ്പെടുകയും സ്തനങ്ങളില്‍ ഭാരം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

തലവേദന

തലവേദന

തലവേദന പലരിലും സാധാരണമാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ ആണ് ഇത്തരത്തിലുള്ള തലവേദനകള്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഗര്‍ഭലക്ഷണമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ തലവേദന അനുഭവപ്പെടുന്നത്. ഇത് ഓവുലേഷന്റെ 17-ാം ദിവസം മുതല്‍ തന്നെ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് എന്തുകൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് പ്രധാന കാരണം.

വജൈനയില്‍ സോപ്പ് തേക്കുന്ന പെണ്ണിന് അപകടം അടുത്ത്വജൈനയില്‍ സോപ്പ് തേക്കുന്ന പെണ്ണിന് അപകടം അടുത്ത്

മൂഡ് മാറ്റങ്ങള്‍

മൂഡ് മാറ്റങ്ങള്‍

ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ പല സ്ത്രീകളും അനുഭവിക്കുന്ന സാധാരണ ലക്ഷണങ്ങളാണ് സമ്മര്‍ദ്ദവും മാനസികാവസ്ഥയും. പല സ്ത്രീകളും ഉയര്‍ന്ന വികാരങ്ങളോ കരച്ചിലുകളോ ഉള്ള മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. ഹോര്‍മോണ്‍ അളവിലുള്ള വമ്പിച്ച മാറ്റങ്ങളാണ് മാനസികാവസ്ഥയിലെ ഈ മാറ്റങ്ങള്‍ക്ക് ഏറ്റവും കാരണം. ഇത് നോക്കിയും ഗര്‍ഭാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നോക്കി ഗര്‍ഭലക്ഷണങ്ങള്‍ ഉറപ്പിക്കാവുന്നതാണ്.

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ വേദന

ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീകള്‍ വളരെയധികം തടസ്സങ്ങള്‍ അനുഭവിക്കുന്നു. ബീജസങ്കലനം ചെയ്ത അണ്ഡം ഗര്‍ഭാശയത്തില്‍ എത്തുമ്പോള്‍ പല സ്ത്രീകളും ഈ ഈ വേദന സംഭവിക്കുന്നു. മിക്ക സ്ത്രീകളും ഇംപ്ലാന്റേഷന്‍ വേദനയെ സാധാരണ വേദനയായും ഇത് ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള വേദനയായും കണക്കാക്കുന്നു. എന്നാല്‍ ആര്‍ത്തവം വരാത്ത അവസ്ഥയില്‍ അത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

രക്തസ്രാവം

രക്തസ്രാവം

രക്തസ്രാവം പലപ്പോഴും സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നവയാണ്. കാരണം ആര്‍ത്തവത്തിന് തൊട്ടു മുന്‍പ് ചെറിയ സ്‌പോട്ടിംങ് കാണുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഗര്‍ഭമുറപ്പിക്കാവുന്നതാണ്.

വ്യത്യസ്തമായ ഗര്‍ഭകാലം

വ്യത്യസ്തമായ ഗര്‍ഭകാലം

ഓരോ സ്ത്രീയിലും ഗര്‍ഭകാലവും ഗര്‍ഭകാല ലക്ഷണങ്ങളും എല്ലാം വ്യത്യസ്തമാണ്. ഗര്‍ഭാവസ്ഥയുടെ നാലാമത്തെ ആഴ്ചയിലാണ് മിക്ക ഗര്‍ഭ ലക്ഷണങ്ങളും ആരംഭിക്കുന്നത്. ശരീരഭാരം, മുഖക്കുരു, സ്തന മാറ്റങ്ങള്‍ എന്നിവ പോലുള്ള വ്യക്തമായ ശാരീരിക മാറ്റങ്ങള്‍ 9 മുതല്‍ 11 വരെ ആഴ്ചകള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. രണ്ടാമത്തെ ട്രൈമസ്റ്റര്‍ ആവുമ്പോള്‍ ഗൗരവമേറിയ ഗര്‍ഭാവസ്ഥയുടെ പല ലക്ഷണങ്ങളും ഇല്ലാതാകാന്‍ തുടങ്ങുന്നു, പക്ഷേ മറ്റുള്ളവ പ്രസവം വരെ നിലനില്‍ക്കുന്നു. മറുവശത്ത്, ചില സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭാവസ്ഥയുടെ ആദ്യ ദിവസങ്ങളില്‍ ലക്ഷണങ്ങളൊന്നും അനുഭവപ്പെടില്ല, മാത്രമല്ല അവര്‍ ഗര്‍ഭിണിയാണെന്ന് ഒരിക്കലും സംശയിക്കില്ല.

English summary

17 Dpo: Late Period and Pregnancy Symptoms 17 Days past Ovulation

Here in this article we are discussing about late period and pregnancy symptoms 17 days past ovulation. Read on.
X
Desktop Bottom Promotion