Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
പ്രസവശേഷം ഒതുക്കമുള്ള ആ പഴയ ശരീരം വീണ്ടെടുക്കാന്‍ ശീലമാക്കാം യോഗ
പത്തുമാസത്തെ ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിന്റെ ഒതുക്കം നഷ്ടപ്പെടുകയും പേശികള്‍ അയയുകയും മൊത്തത്തിലുള്ള വണ്ണം കൂടുകയുമൊക്കെ ചെയ്യുന്നത് ഗര്‍ഭകാലത്ത് സാധാരണമാണ്. പക്ഷേ പ്രസവാനന്തരം ഇവ പെട്ടെന്ന് പഴയപടിയാകില്ല. ഇത് സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും നിരാശയും ഉണ്ടാക്കാറുണ്ട്. എന്നാല്‍ അല്‍പ്പമൊന്ന് മനസ്സ് വെച്ചാല്‍ പ്രസവശേഷം വളരെ പെട്ടെന്ന് ശരീരം പഴയപടി ആക്കാവുന്നതേയുള്ളു. യോഗയും ലളിതമായ വ്യായാമമുറകളും അതിന് സഹായിക്കും.

ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്നതിലും വഴക്കം മെച്ചപ്പെടുത്തുന്നതിലും പ്രസവാനന്തര യോഗ നല്ല ഫലങ്ങള്‍ നല്‍കും. ഗര്‍ഭധാരണത്തിനു മുമ്പുള്ള ശരീരസ്ഥിതി വീണ്ടെടുക്കുന്നതിന് സ്ത്രീകള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴികയാണ് യോഗ.
പ്രസവാനന്തര യോഗയുടെ പ്രയോജനങ്ങള്‍
പ്രസവശേഷം മനസ്സിന്റെയും ശരീരത്തിന്റെയും ശക്തി വീണ്ടെടുക്കാന്‍ യോഗ സ്ത്രീകളെ സഹായിക്കുന്നു. ഗര്‍ഭകാലത്ത് ദുര്‍ബലമായേക്കാവുന്ന പേശികളെ ദൃഢപ്പെടുത്താന്‍ യോഗയ്ക്ക് സാധിക്കും. കൂടാതെ, യോഗ ശരീരവഴക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രസവാനന്തര യോഗയില്‍ ഉദരഭാഗത്തെ പേശികളെ ലക്ഷ്യമാക്കിയുള്ള പ്രത്യേക മുറകള്‍ ഉള്‍പ്പെടുന്നു. ഇവ വയറിലെ പേശികളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. പതിവ് പരിശീലനത്തിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ നേടാം. പ്രസവാനന്തര യോഗയുടെ മറ്റൊരു പ്രധാനലക്ഷ്യം ശരീരത്തിന്റെ വഴക്കമാണ്. മെച്ചപ്പെട്ട വഴക്കം ടെന്‍ഷന്‍ ലഘൂകരിക്കാനും ദൈനംദിന ചലനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാനും കഴിയും.
മാനസികാരോഗ്യ ഗുണങ്ങള്‍
ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം, പ്രസവാനന്തര യോഗ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നു. സ്ഥിരമായ യോഗ പരിശീലനം ശ്രദ്ധയും വിശ്രമവും പ്രോത്സാഹിപ്പിക്കുന്നു, ഇത് അമ്മമാരില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ശ്വസന വ്യായാമങ്ങള്‍ ഈ പ്രക്രിയയില്‍ അവിഭാജ്യമാണ്, അവ മനസ്സിന്റെ ശാന്തതയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നു
പ്രസവാനന്തര വ്യായാമങ്ങളുടെ പ്രാധാന്യം
പ്രസവാനന്തര വ്യായാമങ്ങള്‍ ഉദരഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവ നടുവേദന കുറയ്ക്കാനും മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. തുടക്കത്തില്‍ തന്നെ കഠിന വ്യായാമം ആരംഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അവ അനായാസം ചെയ്യാന്‍ കഴിഞ്ഞാല്‍ പതുക്കെ കാഠിന്യം കൂട്ടിവരാം.
ഏതെങ്കിലും വ്യായാമരീതി ആരംഭിക്കുന്നതിന് മുമ്പ്, ഒരു ഡോക്ടറെ കണ്ട് അതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ആളുകളുടെ ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കി അവര്‍ക്ക് വേണ്ട ഉപദേശം നല്കാന് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
